Kerala
പാലക്കാട്ട് വീണ്ടും നിപ്പാ; രോഗബാധിതനായി മരിച്ചയാളുടെ മകനും രോഗമുള്ളതായി സ്ഥിരീകരണം
ജില്ലയിലെ ചങ്ങലീരിയില്‍ നിപ്പാ ബാധിച്ചു മരിച്ചയാളുടെ 32കാരനായ മകനാണ് രോഗം സ്ഥിരീകരിച്ചത്.

പാലക്കാട് | പാലക്കാട്ട് വീണ്ടും നിപ്പാ രോഗബാധ സ്ഥിരീകരിച്ചു. ജില്ലയിലെ ചങ്ങലീരിയില്‍ നിപ്പാ ബാധിച്ചു മരിച്ചയാളുടെ 32കാരനായ മകനും രോഗമുള്ളതായി കണ്ടെത്തി. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് നിപ്പാ ബാധ സ്ഥിരീകരിച്ചത്.
ഹൈ റിസ്‌ക് കാറ്റഗറിയില്‍ നിരീക്ഷണത്തിലായിരുന്നു യുവാവ്. ഇദ്ദേഹമാണ് പിതാവ് ആശുപത്രിയില്‍ കഴിയുന്ന സമയത്ത് ഒപ്പമുണ്ടായിരുന്നത്. നിലവില്‍ പാലക്കാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വ്യക്തമായ റിപോര്‍ട്ട് പുറത്തുവന്നിട്ടില്ല.
പാലക്കാട്ട് നിപ്പാ രോഗം ബാധിക്കുന്ന മൂന്നാമത്തെയാളാണ് ഈ 32കാരന്‍. ജില്ലയില്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 347 പേര്‍ നിരീക്ഷണത്തിലാണ്.