Connect with us

Kerala

പാലക്കാട് ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; ഡോക്ടര്‍മാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി കുടുംബം

ഡോക്ടര്‍മാര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് കെജിഎംഒഎയും ആശുപത്രി അധികൃതരും പറഞ്ഞത്

Published

|

Last Updated

പാലക്കാട്|പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ (9)വലത് കൈ മുറിച്ചു മാറ്റിയ സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി കുടുംബം. ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് ആരോപണത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് കെജിഎംഒഎയും ആശുപത്രി അധികൃതരും പറഞ്ഞത്. എന്നാല്‍  കുടുംബം ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.

കുട്ടിയുടെ വലതു കൈ മുറിച്ച സംഭവത്തില്‍ ജില്ലാ ആശുപത്രിയ്ക്ക് ഗുരുതര വീഴ്ച പറ്റിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ചികിത്സാ പിഴവ് വ്യക്തമാക്കുന്ന മെഡിക്കല്‍ രേഖകളും ലഭിച്ചിരുന്നു. കുട്ടിയുടെ മുറിവ് ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയില്ല, ആന്റിബയോട്ടിക് മരുന്നുകള്‍ എഴുതിയില്ല, വേദന ഉണ്ടായിട്ടും ഇന്‍ഫെക്ഷന്‍ പരിശോധന നടത്തിയില്ലെന്നും മെഡിക്കല്‍ രേഖകളില്‍ വ്യക്തമാക്കുന്നു. വിനോദിനി കളിക്കുന്നതിനിടെ വീണ് വലതു കൈക്ക് പരുക്കേല്‍ക്കുകയായിരുന്നു. കുട്ടിക്ക് പാലക്കാട് ജില്ലാ ആശുപത്രിയില്‍ വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.

 

 

Latest