Connect with us

Kerala

നിലമ്പൂർ വടപുറത്ത് വാഹനാപകടം; സ്കൂട്ടർ യാത്രികന്‍ മരിച്ചു

Published

|

Last Updated

മലപ്പുറം |  നിലമ്പൂർ വടപുറത്ത് വാഹനാപകടത്തില്‍ സ്കൂട്ടർ യാത്രികന്‍ മരിച്ചു. പൂക്കോട്ടുംപാടം കവളമുക്കട്ട പുഞ്ച കിനാത്തിൽ മൊയ്തീൻ (62) ആണ് മരിച്ചത്. വടപുറം ന്യൂലൈഫ് ഹോസ്പിറ്റലിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

രാവിലെ ഒമ്പതരയോടെ വടപുറം ന്യൂ ലൈഫ് ആശുപത്രിക്ക് സമീപമാണ് അപകടം. മഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഫോൺ ചെയ്യുന്നതിനായി സ്കൂട്ടർ റോഡ് അരികിലേക്ക് മാറ്റുന്നതിനിടയിൽ ലോറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു, റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്ന മൊയ്തീന്റെ തലയിലൂടെ കയറിയിറങ്ങിയ ശേഷം വാഹനം ദേഹത്തു കൂടിയും കയറി ഇറങ്ങി. മൊയ്തീൻ തത്സമയം മരിച്ചു. നിലമ്പൂർ പോലീസ് സ്ഥലത്തെത്തിയ ശേഷം മൃതദേഹം ഇൻക്വസ്റ്റ് നടത്തി നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കോഴിക്കോട് ജില്ലയിലെ അടിവാരത്താണ് താമസം. കെ എൽ 71 ജെ 4657 സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. സ്കൂട്ടർ മറുഭാഗത്തേക്കാണ് മറിഞ്ഞതിനാൽ വാഹനത്തിന് കേടുപാടില്ല.