Kerala
അടുത്ത വര്‍ഷത്തെ കായികമേള കണ്ണൂരില്‍; മന്ത്രി വി ശിവന്‍കുട്ടി
മേളയില്‍ സ്വര്‍ണം നേടുന്ന അര്‍ഹരായ കുട്ടികള്‍ക്ക് വീട് വച്ച് നല്‍കും
തിരുവനന്തപുരം| അടുത്ത വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായികമേള കണ്ണൂരില്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 67-ാമത് സ്‌കൂള്‍ കായിക മേള ഇന്ന് അവസാനിക്കും. 19,310 കുട്ടികളാണ് കായിക മേളയില്‍ പങ്കെടുത്തത്. ഇത് ലോക റെക്കോര്‍ഡ് ആണ്. മേളയില്‍ സ്വര്‍ണം നേടുന്ന അര്‍ഹരായ കുട്ടികള്‍ക്ക് വീട് വച്ച് നല്‍കും. ഇതിനായി പ്രത്യേക മാനദണ്ഡം തയ്യാറാക്കുമെന്നും സന്‍മനസുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാവാമെന്നും മന്ത്രി പറഞ്ഞു.
കായിക മേളയിലെ പ്രായതട്ടിപ്പ് വിഷയത്തില്‍ അന്വേഷണം നടത്തി ഉചിതമായ തീരുമാനം എടുക്കും. ഉത്തേജക പരിശോധനയ്ക്കുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. അതിന് വേണ്ട ഏജന്‍സികളെ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ പ്രസ്തുത ഏജന്‍സികള്‍ എത്തിയില്ലെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
---- facebook comment plugin here -----


