Uae
അബൂദബിയിൽ ഗാർഹിക തൊഴിലാളി കേസുകൾക്ക് പുതിയ ലേബർ കോടതി
വേഗത്തിലും കാര്യക്ഷമവുമായ നീതിന്യായ നടപടിക്രമങ്ങൾ ഉറപ്പാക്കുന്നതിനും എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഈ നടപടി.

അബൂദബി| ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണങ്ങൾക്കും പരാതികൾക്കും മേൽനോട്ടം വഹിക്കുന്നതിനായി അബൂദബി ലേബർ പ്രോ
സിക്യൂഷൻ സ്ഥാപിക്കാൻ അബൂദബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്ചെയർമാൻ കൂടിയായ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ മൻസൂർ ബിൻ സായിദ് അൽ നഹ്്യാൻ ഉത്തരവിട്ടു. വേഗത്തിലും കാര്യക്ഷമവുമായ നീതിന്യായ നടപടിക്രമങ്ങൾ ഉറപ്പാക്കുന്നതിനും എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഈ നടപടി.
അബൂദബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിന്റെ പ്രത്യേക പ്രോസിക്യൂഷനുകളുടെ വ്യാപ്തി വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. തൊഴിൽ ബന്ധങ്ങൾ നിയന്ത്രിക്കുന്ന 2021ലെ ഫെഡറൽ നിയമം നമ്പർ (33), ഗാർഹിക തൊഴിലാളികളെ സംബന്ധിച്ച 2022ലെ ഫെഡറൽ നിയമം നമ്പർ (9) എന്നിവയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള കുറ്റകൃത്യങ്ങൾ അബൂദബി ലേബർ പ്രോസിക്യൂഷന്റെ അധികാരപരിധിയിൽ വരും. സുതാര്യതയുടെയും നീതിയുടെയും മാനദണ്ഡങ്ങൾക്കനുസരിച്ച് എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് എമിറേറ്റിലെ നീതിന്യായ വ്യവസ്ഥയെ പിന്തുണക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.