Connect with us

Uae

ദുബൈയിൽ ഓൺലൈൻ ഫുഡ് ഡെലിവറിക്ക് പുതിയ മാർഗരേഖ

ഹിഡൺ ഫീസുകൾ തടയും

Published

|

Last Updated

ദുബൈ|ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളിലെ ഹിഡൺ ഫീസുകൾ തടയുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനും ദുബൈയിൽ പുതിയ മാർഗനിർദേശങ്ങൾ. ഉപഭോക്തൃ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും സേവന നിലവാരം വർധിപ്പിക്കുന്നതിനുമാണ് ദുബൈ എക്കണോമി ആൻഡ് ടൂറിസത്തിന്റെ കീഴിലുള്ള കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് ഫെയർ ട്രേഡ് കോർപറേഷൻ പുതിയ മാർഗരേഖ പുറത്തിറക്കിയത്. ഇത് അനുസരിച്ച്, ഡെലിവറി, സർവീസ് ചാർജുകൾ കൃത്യമായി രേഖപ്പെടുത്തണം. ഒളിപ്പിച്ചുവെച്ച ഫീസുകൾ ഉണ്ടാകരുതെന്നും നിർദേശമുണ്ട്.

ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകൾ ലളിതവും വ്യക്തവുമായ ഭാഷ ഉപയോഗിക്കണം. എല്ലാ വിവരങ്ങളും വ്യക്തമായി കാണുന്ന രീതിയിൽ പ്രദർശിപ്പിക്കണം. ഉപഭോക്താവിന്റെ തീരുമാനങ്ങളെ ബാധിക്കുന്ന വിവരങ്ങൾ മറച്ചുവെക്കുകയോ ഒഴിവാക്കുകയോ ചെയ്യരുത്. ഭക്ഷണം, ഡെലിവറി ഫീസ്, സർവീസ് ചാർജ്, നികുതി എന്നിവയുൾപ്പെടെ എല്ലാ ചാർജുകളുടെയും വിശദമായ വിവരങ്ങൾ നൽകണം. കൂടാതെ, പേയ്മെന്റ് നടത്തിയതിന് ശേഷം അധിക ഫീസ് ഈടാക്കാൻ പാടില്ല.”എക്‌സിക്ലൂസീവ്’ എന്ന വാക്ക് ഉപയോഗിക്കുമ്പോൾ പ്രത്യേക ഓഫറുകൾ, ഡിസ്‌കൗണ്ടുകൾ അല്ലെങ്കിൽ പ്രൊ

മോഷനുകൾ എന്നിവയെ സൂചിപ്പിക്കണം. കൂടാതെ, മറ്റ് പ്ലാറ്റ്ഫോമുകളിൽ ലഭിക്കാത്ത ഓഫറുകളാണെങ്കിൽ അത് വ്യക്തമാക്കണം. സബ്‌സ്‌ക്രിപ്ഷൻ നൽകുന്ന പ്ലാറ്റ്ഫോമുകൾ അധിക ഡെലിവറി ഫീസുകൾ, ഉയർന്ന കമ്മീഷനുകൾ, അല്ലെങ്കിൽ ബണ്ടിൽ ചെയ്ത സർവീസ് ചാർജുകൾ എന്നിവയിലൂടെ റെസ്റ്റോറന്റുകളിലേക്ക് ചെലവ് കൈമാറരുതെന്നും മാർഗരേഖ നിർദേശിക്കുന്നു.ഓൺലൈൻ ഫുഡ് ഡെലിവറി മേഖലയിൽ കഴിഞ്ഞ വർഷങ്ങളിൽ വലിയ വളർച്ചയുണ്ടായിട്ടുണ്ട്. ദുബൈയുടെ ഭക്ഷ്യ-ആതിഥ്യ മേഖലയുടെ വളർച്ചക്ക് ഡെലിവറി പ്ലാറ്റ്ഫോമുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് ഫെയർ ട്രേഡ് കോർപ്പറേഷനിലെ ഫെയർ ട്രേഡ് ആൻഡ് ബിസിനസ് പ്രൊട്ടക്ഷൻ ഡയറക്ടർ അഹ്‌മദ് അലി മൂസ പറഞ്ഞു.
---- facebook comment plugin here -----

Latest