Uae
പുതിയ അംബാസഡർമാർ സത്യപ്രതിജ്ഞ ചെയ്തു
ഈജിപ്ത്, ജോർദാൻ, ലബനാൻ, മ്യാൻമർ, സെർബിയ, യുക്രൈൻ എന്നിവയുടെ അംബാസഡർമാരാണ് പുതുതായി രാജ്യത്തേക്കെത്തുന്നത്.

അബൂദബി|വിവിധ രാജ്യങ്ങളിലേക്കുള്ള യു എ ഇയുടെ പുതിയ അംബാസഡർമാർ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാന് മുന്നിൽ സത്യപ്രതിജ്ഞയെടുത്തു. രാഷ്ട്രപതി കാര്യാലയ മന്ത്രി ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്്യാന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കൂടാതെ, യു എ ഇയിലേക്കുള്ള പുതിയ അംബാസഡർമാരുടെ യോഗ്യതാപത്രങ്ങളും പ്രസിഡന്റ് സ്വീകരിച്ചു.
പുതിയ അംബാസഡർമാരായ മതാർ സാലം അലി അൽ ദാഹിരി (സഊദി അറേബ്യ), ഹമദ് റാശിദ് അലി ബിൻ അൽവാൻ അൽ ഹബ്‌സി (സിറിയ), ഫഹദ് സാലം സഈദ് അൽ കഅബി (ലബനാൻ), അലി റാശിദ് അഹ്‌മദ് അൽ മസ്‌റൂഇ (ലിബിയ), ഖാലിദ് അബ്ദുല്ല ഹമീദ് അൽ ബൽഹൂൽ (ഇറാൻ), സാലം മുഹമ്മദ് സാലം അൽ ബവാബ് അൽ സആബി (പാകിസ്ഥാൻ), ഖമീസ് റാശിദ് അഹ്‌മദ് അൽ ശുഹൈലി (മോണ്ടിനെഗ്രോ), അബ്ദുല്ല ജാസിം മുഹമ്മദ് അൽ ശംസി (ഗിനി ബിസൗ), സഈഫ് മുഹമ്മദ് ഖൽഫാൻ അൽ ബൈനൂന അൽ കിത്ബി (അഫ്ഗാനിസ്ഥാൻ) എന്നിവരാണ് സത്യപ്രതിജ്ഞയെടുത്തത്. ഈജിപ്ത്, ജോർദാൻ, ലബനാൻ, മ്യാൻമർ, സെർബിയ, യുക്രൈൻ എന്നിവയുടെ അംബാസഡർമാരാണ് പുതുതായി രാജ്യത്തേക്കെത്തുന്നത്.”