Connect with us

National

നീറ്റ് പരീക്ഷാ ക്രമക്കേട്; നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് അയച്ച് സുപ്രീംകോടതി

നീറ്റ് വിവാദം പരീക്ഷയുടെ പവിത്രതയെ ബാധിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

Published

|

Last Updated

ന്യൂഡല്‍ഹി| നീറ്റ് പരീക്ഷാ ക്രമക്കേടില്‍ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാരിനും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. നീറ്റ് വിവാദം പരീക്ഷയുടെ പവിത്രതയെ ബാധിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. നോട്ടീസിന് മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് 10 പേരാണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. ജൂലൈ 8ന് ഹരജി വീണ്ടും പരിഗണിക്കും.

പരീക്ഷ ക്രമക്കേടിനെതിരെ രാജ്യതലസ്ഥാനത്ത് വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. എസ്എഫ്‌ഐ അടക്കമുള്ള ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിലാണ് പ്രതിഷേധിച്ചത്. നീറ്റ് പരീക്ഷ നടത്തിപ്പിലെ അഴിമതി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം, സര്‍വകലാശാലകളുടെ പ്രവേശന പരീക്ഷകള്‍ നടത്താനുള്ള സ്വയം ഭരണാധികാരത്തില്‍ കൈ കടത്തരുത് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നിവേദനവും നല്‍കി.

 

 

 

 

Latest