Kerala
നവീന്‍ ബാബു ഒരു കുറ്റവും ചെയ്തിട്ടില്ല; മുന്‍ നിലപാടിലുറച്ച് മന്ത്രി രാജന്‍
തെറ്റ് പറ്റിയതായി നവീന്‍ ബാബു പറഞ്ഞതായുള്ള ജില്ലാ കലക്ടറുടെ മൊഴി അവിശ്വസനീയമാണ്.

കോഴിക്കോട് | എ ഡി എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍ നിലപാടിലുറച്ച് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. നവീന്‍ ബാബു ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നല്‍കിയ റിപോര്‍ട്ടാണ് സത്യമെന്നും മന്ത്രി പറഞ്ഞു. നവീന്‍ ബാബുവിന് എതിരെ ഒരു പരാതിയും ഇല്ല.
തെറ്റ് പറ്റിയതായി നവീന്‍ ബാബു പറഞ്ഞതായുള്ള ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി അവിശ്വസനീയമാണ്. കളക്ടര്‍ പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രേഖകളില്‍ കൃത്യമായി എല്ലാം പറയുന്നുണ്ട്, അതാണ് സത്യം. അത് ഞാന്‍ ഒപ്പിട്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
തെറ്റ് പറ്റിയതായി നവീന്‍ ബാബു പറഞ്ഞതായും, അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ മന്ത്രി കെ രാജനോട് പറഞ്ഞിരുന്നതായുമുള്ള കലക്ടറുടെ മൊഴി പുറത്തുവന്നിരുന്നു. പരാതി കിട്ടിയാല്‍ അന്വേഷണം നടത്താമെന്ന് മന്ത്രി പറഞ്ഞതായും കലക്ടറുടെ മൊഴിയിലുണ്ട്.