Kozhikode
നല്ലളം ഉറൂബ് ലൈബ്രറി സ്വാതന്ത്ര്യദിന മത്സര പരിപാടികള്‍ സംഘടിപ്പിച്ചു
ചിത്രരചനാ മത്സരങ്ങള്‍ കാര്‍ട്ടൂണിസ്റ്റും സിറാജ് ദിനപത്രം സബ് എഡിറ്ററുമായ കെ ടി അബ്ദുല്‍ അനീസ് നിര്‍വഹിച്ചു.

നല്ലളം | ഉറൂബ് ലൈബ്രറി സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വി കെ സി കള്‍ചറല്‍ സെന്ററിലാണ് പരിപാടികള്‍ നടന്നത്. യു പി/എല്‍ പി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ചിത്രരചനാ മത്സരങ്ങള്‍ കാര്‍ട്ടൂണിസ്റ്റും സിറാജ് ദിനപത്രം സബ് എഡിറ്ററുമായ കെ ടി അബ്ദുല്‍ അനീസ് നിര്‍വഹിച്ചു. വിവിധ സ്‌കൂളുകളില്‍ നിന്നായി 60 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം’ എന്ന വിഷയത്തില്‍ ക്വിസ് മത്സരം നടത്തി. ഒന്നും രണ്ടും സ്ഥാനങ്ങള്‍ ചാലിയം ഇമ്പിച്ചി ഹൈസ്‌ക്കൂളും മൂന്നാം സ്ഥാനം മണ്ണൂര്‍ സി എം എച്ച് എസ് സ്‌കൂളും കരസ്ഥമാക്കി.
ജേതാക്കള്‍ക്കുള്ള കാഷ് പ്രൈസ് ഉറൂബ് ലൈബ്രറി പ്രസിഡന്റ് പ്രൊഫ. എം അബ്ദുറഹിമാന്‍ വിതരണം ചെയ്തു. ലൈബ്രറി ട്രഷറര്‍ പി എം കെ സുബൈര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി ഹര്‍ഷാദ് സ്വാഗതവും ജോയിന്റ് സെക്രട്ടറി എം പി അലി നന്ദിയും പറഞ്ഞു.