Kerala
കൊലപാതക കേസിലെ പ്രതി 31 വര്‍ഷത്തിനു ശേഷം പിടിയില്‍
കുട്ടപ്പപ്പണിക്കര്‍ കൊലക്കേസ് പ്രതി ആലപ്പുഴ ചെറിയനാട് സ്വദേശി ജയപ്രകാശ് (57) ആണ് പിടിയിലായത്

ആലപ്പുഴ | കൊലപാതക കേസില്‍ പിടികിട്ടാപ്പുള്ളി 31 വര്‍ഷത്തിനു ശേഷം വിദേശത്തുനിന്നു തിരികെ നാട്ടിലെത്തിയപ്പോള്‍ പിടിയിലായി.
ആലപ്പുഴ ചെറിയനാട് സ്വദേശി ജയപ്രകാശ് (57) ആണ് പിടിയിലായത്. 1994 ല്‍ ചെറിയനാട് കുട്ടപ്പപ്പണിക്കര്‍ കൊലപാതക കേസിലെ പ്രതിയാണ് ജയപ്രകാശ്. വിദേശത്ത് നിന്ന് നാട്ടില്‍ എത്തിയ പ്രതിയെ ചെന്നിത്തലയില്‍ നിന്നാണ് പിടികൂടിയത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.
---- facebook comment plugin here -----