Connect with us

Kerala

കൂടലിലെ കൊലപാതകം: പ്രതി റിമാന്‍ഡില്‍

കൂടല്‍ പുന്നമൂട് പയറ്റുകാല വീട്ടില്‍ രാജന്‍ (40) കുത്തേറ്റു മരിച്ച കേസിലാണ് ആറ്റഴിക്കോട് പടിഞ്ഞാറ്റേതില്‍ അനി (45)യെ റിമാന്‍ഡ് ചെയ്തത്.

Published

|

Last Updated

പത്തനംതിട്ട | പിതൃസഹോദരിക്കൊപ്പം താമസിച്ചുവന്ന 40 കാരന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ കൂടല്‍ പോലീസിന്റെ പിടിയിലായ സുഹൃത്തിനെ കോടതി റിമാന്‍ഡ് ചെയ്തു. കൂടല്‍ പുന്നമൂട് പയറ്റുകാല വീട്ടില്‍ രാജന്‍ (40) കുത്തേറ്റു മരിച്ച കേസിലാണ് ആറ്റഴിക്കോട് പടിഞ്ഞാറ്റേതില്‍ അനി (45)യെ റിമാന്‍ഡ് ചെയ്തത്.

വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായ അനി ഭാര്യയുമായി പിണങ്ങി കഴിയുകയാണ്. ഇതിനിടയില്‍ പരിചയപ്പെട്ട പെണ്‍സുഹൃത്തിനെ അനി വീട്ടില്‍ കൊണ്ടുവന്നു താമസിപ്പിച്ചു. ഇവര്‍ക്ക് അവിവാഹിതനായ രാജനുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. യുവതി അനിയെ വിട്ടുപോയതും വിരോധം ഇരട്ടിപ്പിച്ചു.

സംഭവ സ്ഥലത്ത് ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍, ശാസ്ത്രീയ അന്വേഷണസംഘം പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കോന്നി ഡി വൈ എസ് പി. എസ് അജയ്നാഥിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍മാരായ സി എല്‍ സുധീര്‍, ആര്‍ രാജഗോപാല്‍, എസ് ഐ. ആര്‍ അനില്‍ കുമാര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

 

Latest