Connect with us

Kerala

ലോഡ്ജിലെ കൊലപാതകം; പ്രതി പിടിയില്‍

ചെന്നൈ ആവടിയില്‍ നിന്നാണ് പ്രതി തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫിനെ പിടികൂടിയത്.

Published

|

Last Updated

കോഴിക്കോട് | എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. ചെന്നൈ ആവടിയില്‍ നിന്നാണ് പ്രതി തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫിനെ പിടികൂടിയത്.

മലപ്പുറം വെട്ടത്തൂര്‍ കാപ്പ് പൊതാക്കല്ലിലെ ഫസീലയെ (33) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഈ മാസം 26നാണ് ഫസീലയെ എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്വാസം മുട്ടിയാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായിരുന്നു.

ഇരുവരും ഒരുമിച്ചെത്തിയാണ് ലോഡ്ജില്‍ മുറിയെടുത്തത്. ഈമാസം 25ന് രാത്രി പുറത്തുപോയ സനൂഫ് പിന്നീട് തിരിച്ചെത്തിയില്ല. ഇയാള്‍ക്കായി പോലീസ് വാണ്ടഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

 

 

Latest