Connect with us

Kerala

എം എസ് എഫിൻ്റെത് രാഷ്ട്രീയ നേട്ടങ്ങൾക്ക് മതത്തെ ഉപയോഗിക്കുന്ന നെറികെട്ട സംസ്കാരം; വിമർശവുമായി കെ എസ് യു ജില്ലാ സെക്രട്ടറി

ക്യാമ്പസുകളിൽ വർഗീയ ചിന്തകളുടെ അപ്പസ്തോലൻന്മാരായി പ്രവർത്തിക്കുന്നെന്ന്

Published

|

Last Updated

കണ്ണൂർ | എം എസ് എഫ് മതസംഘടന തന്നെയാണെന്ന് കെ എസ്‌ യു കണ്ണൂർ ജില്ലാ സെക്രട്ടറി മുബാസ് സി എച്ച്. സംഘടനയുടെ പേരിൻ്റെ തുടക്കത്തിലുള്ള മതത്തിൻ്റെ പേര് തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ സംസ്കാരം നാടിന് ആപത്താണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മുഖം മറച്ച് ക്യാംപസിൽ മതംപറഞ്ഞ് വിദ്യാർഥികളെ വേർതിരിക്കുന്നവരാണ് എം എസ് എഫ്.  . മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളർത്തുന്ന ചില ഇത്തിക്കണികൾ കണ്ണൂരിന്റെ പല ഭാഗത്തായി തല പൊക്കിയിട്ടുണ്ട്.

ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നേരം വെളുക്കാത്ത എം എസ് എഫ് സ്വയം തിരുത്താൻ തയ്യാറായില്ലെങ്കിൽ കാലഘട്ടത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെടുന്ന കാലം അതിവിദൂരമല്ല. എം എം കോളജിൽ കെ എസ്‌ യു സ്ഥാനാർഥിയായി മത്സരിക്കേണ്ട കുട്ടിയെ പള്ളി കമ്മിറ്റിയെ ഉപയോഗിച്ച് മതം പറഞ്ഞ് അതിൽ നിന്ന് പിന്മാറാൻ എം എസ് എഫ് പ്രേരിപ്പിച്ചുവെന്ന് കെ എസ്‌ യു ജില്ലാ സെക്രട്ടറി ആരോപിച്ചു. എം എസ് എഫ് ക്യാമ്പസുകളിൽ വർഗീയ ചിന്തകളുടെ അപ്പസ്തോലൻന്മാരായി പ്രവർത്തിക്കുകയാണെന്നും മുബാസ് വിമർശിക്കുന്നു. കണ്ണൂരിലെ ക്യാമ്പസിൽ നിന്നും അകറ്റി നിർത്താം ഈ കൂട്ടരേയെന്ന വാക്കുകളോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്. എം എസ് എഫിൻ്റെ പതാക

Latest