National
പരിധിയില്ലാത്ത സാധ്യതകള്‍ തുറക്കുന്നതിന് ചര്‍ച്ചകള്‍ വഴിയൊരുക്കും; ട്രംപിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് മോദി
ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമാണ്

ന്യൂഡല്‍ഹി | തീരുവ തര്‍ക്കങ്ങളില്‍ ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രൂത്ത് സോഷ്യലില്‍ ട്രംപ് പങ്കുവച്ച കുറിപ്പ് എക്സില്‍ പങ്കുവച്ചാണ് മോദിയുടെ പ്രതികരണം. ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമാണ്. ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകള്‍ തുറക്കുന്നതിന് ചര്‍ച്ചകള്‍ വഴിയൊരുക്കുമെന്ന് ഉറപ്പുണ്ടെന്നും മോദി എക്സില്‍ പങ്കുവച്ച കുറിപ്പില്‍ പ്രതികരിച്ചു.
ചര്‍ച്ചകള്‍ എത്രയും വേഗം ഫലവത്താകാന്‍ പ്രവര്‍ത്തിച്ച് വരികയാണ്. പ്രസിഡന്റ് ട്രംപുമായി സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയിലെയും യുഎസിലെയും ജനങ്ങള്‍ക്ക് സമൃദ്ധവുമായ ഭാവി ഉറപ്പാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും കുറിപ്പില്‍ മോദി പറയുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. വളരെ നല്ല സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വരും ആഴ്ചകളില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു എന്നുമായിരുന്നു ട്രംപിന്റെ കുറിപ്പ്. ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ ഒരു അന്തിമ തീരുമാനത്തിലെത്താന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ട്രംപ് കുറിച്ചു.അറ്‌ലൃശേലൊലിറേഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവയും 25 ശതമാനം അധിക പിഴയും ചുമത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന.