Connect with us

Kerala

ദേവന് നിവേദിക്കും മുമ്പ് മന്ത്രിക്ക് ഭക്ഷണം നല്‍കി; ആറന്മുള വള്ളസദ്യയില്‍ ആചാരലംഘനമെന്ന് ആരോപണം

പരിഹാരക്രിയ ചെയ്യണമെന്ന് നിര്‍ദേശം.

Published

|

Last Updated

പത്തനംതിട്ട | ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനമുണ്ടായതായി ആരോപിച്ച് ദേവസ്വം ബോര്‍ഡിന് തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ കത്ത്. ദേവന് നിവേദിക്കും മുമ്പ് മന്ത്രിക്ക് ഭക്ഷണം നല്‍കിയത് ആചാരലംഘനമെന്നാണ് ആരോപണം. ഇതിന് പരിഹാരക്രിയ ചെയ്യണമെന്നാണ് നിര്‍ദേശം.

അഷ്ടമിരോഹിണി വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാ സംഘത്തിലെ മുഴുവന്‍ പേരും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ഭരണ ചുമതലയിലുള്ള ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറും ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും ഉള്‍പ്പെടെ ദേവനു മുന്നില്‍ ഉരുളി വച്ച് എണ്ണപ്പണം സമര്‍പ്പിക്കണം. ഇത് പരസ്യമായി തന്നെ ചെയ്യണം.

11 പറ അരിയുടെ സദ്യ വെക്കണം. തിടപ്പള്ളിയില്‍ ഒരു പറ അരിയുടെ നേദ്യവും നാലു കറിയും പാകം ചെയ്യണം. സദ്യ ദേവനു സമര്‍പ്പിച്ച ശേഷം എല്ലാവര്‍ക്കും വിളമ്പണം. ഇത്തരം അബദ്ധം ഇനി ഉണ്ടാവില്ലെന്ന് സത്യം ചെയ്യണമെന്നും തന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

 

Latest