Connect with us

Alappuzha

സ്വന്തം വീട്ടിൽ പുഷ്പ കൃഷിയുമായി മന്ത്രി പ്രസാദ്; കലക്ടർ അടക്കമുള്ളവർ വിളവെടുപ്പിനെത്തി

ജില്ലാ കലക്ടറും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് വിളവെടുപ്പ് ആഘോഷമാക്കി.

Published

|

Last Updated

ആലപ്പുഴ | കൃഷി മന്ത്രി പി പ്രസാദിന് പുഷ്പ കൃഷിയിൽ നൂറുമേനി. വീടിനു ചുറ്റും പ്രത്യേകം തയ്യാറാക്കിയ കൃഷിയിടത്തിൽ 2,500 ചുവട് ബന്തിയും 250 ചുവട് വാടാമല്ലിയുമാണ് കൃഷി ചെയ്തത്. ജില്ലാ കലക്ടറും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് വിളവെടുപ്പ് ആഘോഷമാക്കി.

ഏറ്റവും ലാഭകരമായ രീതിയിൽ എല്ലാവർക്കും വീട്ടിൽ തന്നെ കൃഷി ചെയ്യാൻ കഴിയുന്ന സീസണബിൾ കൃഷിയെന്ന ആശയമാണ് ഇതിലൂടെ മുന്നോട്ടു വെക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പൂക്കളും പച്ചക്കറിയും നമുക്ക് തന്നെ ഉത്പാദിപ്പിക്കാൻ സാധിക്കും. ചെടികൾക്ക് സമീപത്തായി മധുരക്കിഴങ്ങും കൂവയും കൃഷി ചെയ്യുന്നുണ്ട്. ഫേസ്ബുക്കിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പോസ്റ്റ് പൂർണരൂപത്തിൽ വായിക്കാം:

ചേർത്തല വസതിയിലെ പൂക്കൃഷിയിൽ നൂറുമേനിയാണ് വിളവെടുത്തത്.
കാർഷിക മേഖലയിൽ കേരളം സ്വയംപര്യാപ്തത കൈവരിക്കണമെന്ന് പറയുക മാത്രമല്ല, അതിനായി മുന്നിൽ നിന്ന് പ്രവർത്തിച്ചു കാണിക്കുക എന്ന ലക്ഷ്യതോടും കൂടിയാണ് ചേർത്തലയിലെ വസതിയിൽ പൂക്കൃഷി എന്ന് ആശയം സഹപ്രവർത്തക്കർക്കും സുഹൃത്തുക്കൾക്കുമൊപ്പം ചെയ്തു തുടങ്ങിയത്.
വീടിനു ചുറ്റും പ്രത്യേകം തയ്യാറാക്കിയ കൃഷിയിടത്തിൽ 2500 ചുവട് ബന്തിയും 250 ചുവട് വാടാമല്ലിയുമാണ് കൃഷി ചെയ്തത്. ഇതിന് സമീപത്തായി മധുരക്കിഴങ്ങും കൂവയും കൃഷി ചെയ്യുന്നുണ്ട്.
പൂ കൃഷിയുടെ വിളവെടുപ്പ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ജില്ല കളക്ടർ ഹരിത വി. കുമാർ, സിനിമ സീരിയൽ ആർട്ടിസ്റ്റ് ബീന ആന്റണി, ചേർത്തല മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിത അധ്യക്ഷർ എന്നിവർ ചേർന്ന് നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത ഷാജി, വി.ജി മോഹനൻ, ചേർത്തല നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത കാർത്തികേയൻ, ജി ശശികല, സ്വപ്ന ഷാബു, ഓമന ബാനർജി, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാർ, ചലച്ചിത്ര താരം അനൂപ് ചന്ദ്രൻ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.
ഏറ്റവും ലാഭകരമായ രീതിയിൽ എല്ലാവർക്കും വീട്ടിൽ തന്നെ കൃഷി ചെയ്യാൻ കഴിയുന്ന സീസണബിൾ കൃഷിയെന്ന ആശയമാണ് ഇതിലൂടെ മുന്നോട്ടു വയ്ക്കുന്നത്. പൂക്കളും പച്ചക്കറിയും നമുക്ക് തന്നെ ഉത്പാദിപ്പിക്കാൻ സാധിക്കുക്കും.
ഒപ്പം ഹൃദയം ഏവർക്കും അത്തംദിനാശംസകൾ നേരുന്നു.


Latest