Connect with us

Malappuram

മില്ലതു ഇബ്‌റാഹിം; പ്രാസ്ഥാനിക കുടുംബ സംഗമത്തിന് ജില്ലയില്‍ തുടക്കമായി

.എസ്.വൈ.എസ് ജില്ല പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ധീന്‍ അഹ്‌സനി ഹൈദറൂസി ഉദ്ഘാടനം

Published

|

Last Updated

മഞ്ചേരി \  എസ്. വൈ. എസ്. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂണിറ്റുകളില്‍ നടക്കുന്ന പ്രാസ്ഥാനിക കുടുംബ സംഗമം മില്ലതു ഇബ്‌റാഹീം മലപ്പുറം ഈസ്റ്റ് ജില്ലാ ഉദ്ഘാടനം മഞ്ചേരി വെസ്റ്റ് സോണിലെ കൂട്ടാവ് യൂണിറ്റില്‍ നടന്നു.എസ്.വൈ.എസ് ജില്ല പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ധീന്‍ അഹ്‌സനി
ഹൈദറൂസി ഉദ്ഘാടനം ചെയ്തു.മാതൃകാപരമായ ദാമ്പത്യ ജീവിതമാണ് ധാര്‍മ്മിക ബോധമുള്ളതലമുറയുടെ സൃഷ്ടിപ്പിനടിസ്ഥാനം.ഇതാണ് ഇബ്‌റാഹീം നബിയുടേയും കുടുംബത്തിന്റെയും
ജീവിതം എന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ ദഅവ പ്രസിഡന്റ് മുഹമ്മദ് ശരീഫ് സഅദിയുടെ അധ്യക്ഷതയില്‍. ജില്ല സെക്രട്ടറി ഷമീര്‍ കുറുപ്പത്ത്, സൈനുദ്ദീന്‍ സഖാഫി ഇരുമ്പുഴി, ഹബീബുള്ള സഖാഫി പ്രഭാഷണം നടത്തി. അബ്ദുള്ള സഖാഫി കല്ലച്ചാല്‍,
മുഹമ്മദ് ശഫീഖ് സഅദി,ഇല്യാസ് ബുഖാരി വെള്ളില,റഫീഖ് അഹ്‌സനി എന്നിവര്‍ സംബന്ധിച്ചു.

 

---- facebook comment plugin here -----

Latest