Education
മര്‍കസ് റൈഹാന്‍ വാലി ഐ സി എസ് 'അസംബ്ലേജ്'
മര്‍കസ് അക്കാദമിക്‌സ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ ബാദുഷ സഖാഫി ഉദ്ഘാടനം ചെയ്തു

കാരന്തൂര്‍ | മര്‍കസ് റൈഹാന്‍ വാലിയില്‍ എട്ടു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുളള വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ ഐ സി എസ് (ഇസ്ലാമിക് ആന്‍ഡ് കണ്ടംപററി സ്റ്റഡീസ്) പ്രോഗ്രാമിന്റെ പ്രിലിമിനറി, സെക്കന്‍ഡറി കോഴ്സുകളുടെ അസംബ്ലേജും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. മര്‍കസ് അക്കാദമിക്‌സ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ ബാദുഷ സഖാഫി ഉദ്ഘാടനം ചെയ്തു.
റൈഹാന്‍ വാലി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സി പി സിറാജുദ്ദീന്‍ സഖാഫി സ്ഥാന വസ്ത്രവും സര്‍ട്ടിഫിക്കറ്റും നല്‍കി. ഐ സി എസ് കോര്‍ഡിനേറ്റര്‍ സഈദ് ശാമില്‍ ഇര്‍ഫാനി അനുമോദന പ്രസംഗം നടത്തി. എച്ച് ഒ ഡി ഉബൈദുല്ല സഖാഫി കാടപ്പടി സ്വാഗതം പറഞ്ഞു. ഇസ്മാഈല്‍ മദനി, ഇല്യാസ് സഖാഫി, ഖലീല്‍ സഖാഫി, ആശിഖ് സഖാഫി സംബന്ധിച്ചു.
ഫോട്ടോ: മര്‍കസ് റൈഹാന്‍ വാലി ഐ സി എസ് അസംബ്ലേജ് അക്ബര്‍ ബാദുഷ സഖാഫി ഉദ്ഘാടനം ചെയ്യുന്നു.