From the print
മാർഗദീപം സ്‌കോളർഷിപ്പ്: അപേക്ഷ 22 വരെ നീട്ടി
കേരളത്തില്‍ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് സ്‌കോളര്‍ഷിപ് നല്‍കുന്നത്. 1,500 രൂപയാണ് സ്‌കോളര്‍ഷിപ് തുക.

തിരുവനന്തപുരം | ഈ അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ എട്ടാം ക്ലാസ്സ് വരെയുള്ള ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായി (മുസ്‌ലിം, ക്രിസ്ത്യന്‍ (എല്ലാ വിഭാഗക്കാര്‍ക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) ജനസംഖ്യാനുപാതികമായി 2025-26 സാമ്പത്തിക വര്‍ഷം മാര്‍ഗ ദീപം സ്‌കോളര്‍ഷിപ്പിന് ഈ മാസം 22 വരെ അപേക്ഷിക്കാം. കേരളത്തില്‍ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് സ്‌കോളര്‍ഷിപ് നല്‍കുന്നത്. 1,500 രൂപയാണ് സ്‌കോളര്‍ഷിപ് തുക.
കുടുംബ വാര്‍ഷിക വരുമാനം 2,50,000 ത്തില്‍ കവിയാന്‍ പാടില്ല. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാത്കൃത ബേങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. https://margadeepam.kerala.gov.in/ മുഖേന ഓണ്‍ലൈനായി സ്‌കൂള്‍തലത്തില്‍ അപേക്ഷിക്കണം.
വരുമാന സര്‍ട്ടിഫിക്കറ്റ്, മൈനോറിറ്റി / കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, ബേങ്ക് പാസ്സ്ബുക്ക് പകര്‍പ്പ്, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, പിതാവോ/മാതാവോ/ രണ്ട് പേരും മരിച്ചിട്ടുണ്ടെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ്, ഗ്രേഡ് ഷീറ്റിന്റെ പകര്‍പ്പ് (അക്കാദമിക വര്‍ഷം 2024-25) എന്നിവ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നത് നിര്‍ബന്ധമല്ല. ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ണമായി പൂരിപ്പിച്ച് സ്ഥാപന മേധാവി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2300524, 04712302090.