Connect with us

Organisation

മാർഗ്ഗദീപം സ്കോളർഷിപ്പ് അപേക്ഷ തീയതി നീട്ടണം: എസ് വൈ എസ്

വിദ്യാലയങ്ങളെ സംബന്ധിച്ച് പരീക്ഷാ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നതിനിടയിലാണ് അപേക്ഷകരുടെ ഡാറ്റ പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടത്.

Published

|

Last Updated

മഞ്ചേരി | ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിം ,ബുദ്ധ ,സിക്ക്, ജൈന മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് കേരള കേരള സർക്കാർ പ്രഖ്യാപിച്ച മാർഗ്ഗദീപം സ്കോളർഷിപ്പിച്ച് അപേക്ഷ സമർപ്പിക്കാനുള്ള തിയ്യതി നീട്ടണമെന്ന് എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഫെബ്രുവരി 27ന് ഗവൺമെൻറ് ഇറക്കിയ സർക്കുലർ പ്രകാരം മാർഗ്ഗദീപം സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 9 ആയിരുന്നു.പിന്നീട് മാർച്ച് 11 വരെ നീട്ടുകയും ചെയ്തു. സർക്കാർ നൽകിയ നിർദ്ദിഷ്ട ഫോമിൽ വിദ്യാർഥി സ്കൂളുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സ്കൂൾ അധികൃതരാണ് കുട്ടിയുടെ അപേക്ഷ  പോർട്ടറിൽ അപ്ഡേറ്റ് ചെയ്യേണ്ടത്.അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ്  വിദ്യാർഥികൾ വരുമാന സർട്ടിഫിക്കറ്റ് ,ജാതി സർട്ടിഫിക്കറ്റ് ബാങ്ക് പാസ് ബുക്ക് എന്നിവ തയ്യാറാക്കി വെക്കേണ്ടതാണ്. എന്നാൽ ഈ കുറഞ്ഞ കാലയളവിനിടയിൽ വിദ്യാർഥികൾക്ക് വില്ലേജ് ഓഫീസിൽ നിന്നും ഇത്തരം രേഖകൾ ശേഖരിക്കൽ പ്രയാസകരമാണ്.

വിദ്യാലയങ്ങളെ സംബന്ധിച്ച് പരീക്ഷാ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നതിനിടയിലാണ് അപേക്ഷകരുടെ ഡാറ്റ പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടത്. ഇതേസമയം എൽ പി ,യു പി സ്കൂളുകളിലെ  അധ്യാപകർ ഹയർസെക്കൻഡറി, എസ്എസ്എൽസി പരീക്ഷയ്ക്ക് നിയമിച്ചത് കാരണം എൽ പി, യു പി സ്കൂളുകളുടെ  പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.കൃത്യസമയത്ത് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ ലഭ്യമാവാത്തതിനാൽ ധാരാളം വിദ്യാർഥികൾക്ക് ഈ വർഷം മാർഗ്ഗദീപം സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്.

വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ സാധ്യമാകുന്ന രൂപത്തിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി പുനക്രമീകരിക്കണമെന്ന് എസ് വൈ എസ് മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ്  ഇസ്തിഖാമ ക്യാമ്പ് ആവശ്യപ്പെട്ടു. എം.പി സുലൈമാൻ ഫൈസി, കെ അബ്ദുൽ കാലാം മാവൂർ,  വിപിഎം ഇസഹാഖ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

Latest