Connect with us

Kozhikode

മറതി നോവല്‍; പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

എഴുത്തുകാരന്‍ മോഹനന്‍ ചേനോളി ഉദ്ഘാടനം ചെയ്തു

Published

|

Last Updated

നടുവണ്ണൂര്‍ | ഡോ. പി സുരേഷിന്റെ മറതി എന്ന നോവലിനെ ആസ്പദമാക്കി രാമുണ്ണി മാസ്റ്റര്‍ ഗ്രന്ഥാലയം ആന്റ് വായനശാല പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. എഴുത്തുകാരന്‍ മോഹനന്‍ ചേനോളി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം വസന്തകുമാരി അധ്യക്ഷത വഹിച്ചു.

കവി യൂസഫ് നടുവണ്ണൂര്‍, പി കെ ബാലന്‍ മാസ്റ്റര്‍, എന്‍ ആലി, ഗ്രന്ഥകര്‍ത്താവ് ഡോ. പി.സുരേഷ് സംസാരിച്ചു. എം എന്‍ ദാമോദരന്‍ സ്വാഗതവും ടി സി ബാബു നന്ദിയും പറഞ്ഞു. ഗ്രന്ഥാലയത്തിനായി സംഘടിപ്പിച്ച പുസ്തക സമാഹരണത്തില്‍ 26 പേര്‍ നല്‍കിയ 310 പുസ്തകങ്ങള്‍ ചടങ്ങില്‍ വെച്ച് ഏറ്റുവാങ്ങി.

 

---- facebook comment plugin here -----

Latest