National
നിറത്തിന്റെ പേരില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി; പ്രതിക്ക് വധശിക്ഷ
ഇരുണ്ട നിറത്തിന്റെയും അമിതഭാരത്തിന്റെയും പേരില്‍ ഭര്‍ത്താവ് യുവതിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു.

ജയ്പൂര്‍ | ഇരുണ്ട നിറത്തിന്റെ പേരില്‍ ആസിഡ് ഒഴിച്ച് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ യുവാവിന് വധശിക്ഷ. ലക്ഷ്മി എന്ന യുവതിയെ കൊലപ്പെടുത്തിയ കേസില്‍ രാജസ്ഥാന്‍ സ്വദേശിയായ കിഷനാണ് കോടതി വധശിക്ഷ വിധിച്ചത്.ഇരുണ്ട നിറത്തിന്റെയും അമിതഭാരത്തിന്റെയും പേരില്‍ ഭര്‍ത്താവ് യുവതിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു.
സംഭവ ദിവസം രാത്രി മരുന്നെന്ന് പറഞ്ഞ് ഭാര്യയ്ക്ക് കിഷന്‍ ആസിഡ് നല്‍കി. ശരീരത്തില്‍ മുഴുവന്‍ ‘മരുന്ന്’ പുരട്ടിയതോടെ ഒരു തരം ആസിഡിന്റെ ഗന്ധം വരുന്നെന്ന് യുവതി പറഞ്ഞു.ഇതിന് പിന്നാലെ ഇയാള്‍ ഒരു ചന്ദനത്തിരി കത്തിച്ച് യുവതിയുടെ വയറ്റില്‍ വെച്ചു. ഇതോടെ യുവതിയുടെ ശരീരത്തില്‍ തീ പടര്‍ന്നുപിടിച്ചു. യുവതിയുടെ ദേഹത്ത് തീ ആളിപ്പടരുന്നതിനിടെ ബാക്കിവന്ന ‘മരുന്ന്’ കൂടി ഇയാള്‍ ഭാര്യയുടെ ശരീരത്തിലേക്ക് ഒഴിച്ചു. ഇതോടെ യുവതിക്ക് മരണം സംഭവിച്ചു എന്നതാണ് കേസ്.
ഇത്തരം കേസുകള്‍ ഇന്ന് ധാരാളമായി നടക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയ ജഡ്ജി, സമൂഹത്തില്‍ കോടതിയെക്കുറിച്ചുള്ള ഭയം നിലനിര്‍ത്തുന്നതിനായി പ്രതിക്ക് വധശിക്ഷ നല്‍കുന്നതായി വിധിയില്‍ പറയുന്നു.