Connect with us

Kerala

വിമാനത്തിൽ സഹയാത്രികയോട് മോശം പെരുമാറ്റം; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റിൽ

എയർലൈൻസ് അധികൃതർ വിമാനത്താവളത്തിൽ പ്രതിയെ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു

Published

|

Last Updated

തിരുവനന്തപുരം | സഹയാത്രികയോട് വിമാനത്തിൽ മോശമായി പെരുമാറിയെന്ന പരാതിയിൽ യാത്രക്കാരനായ യുവാവ് അറസ്റ്റിൽ. വട്ടപ്പാറ സ്വദേശി ജോസിനെയാണ് വലിയതുറ പോലീസ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.

തിരുവനന്തപുരം സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. ജോസിൻ്റെ തൊട്ട് മുൻ സീറ്റിലാണ് പരാതിക്കാരിയായ യുവതി ഇരുന്നത്. യാത്രക്കിടെ ജോസ് യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്തപ്പോൾ യുവതി എയർലൈൻസ് അധികൃതരെ വിവരം അറിയിച്ചു. ഇവർ പിന്നീട് വിവരം പോലീസിന് കൈമാറി. വിമാനത്താവളത്തിൽ ജോസിനെ തടഞ്ഞുവെച്ച ശേഷം വലിയതുറ പോലീസ് എത്തിയപ്പോൾ കൈമാറുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത പ്രതിയെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇയാളെ കോടതി പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

 

Latest