Connect with us

Kerala

സ്പെയിനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

പൈലറ്റാകാനുള്ള പഠനത്തിനുവേണ്ടി സ്പെയിനിലെത്തിയ മെര്‍വിന്‍ പരിശീലനം നടത്തി വരികയായിരുന്നു.

Published

|

Last Updated

കോഴഞ്ചേരി \  സ്പെയിനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പുല്ലാട് കുറുങ്ങഴ ഒടിക്കണ്ടത്തില്‍ മാത്യു തോമസ് (മോനി) -അന്നമ്മ (സുജ) ദമ്പതികളുടെ മകനായ മെര്‍വിന്‍ തോമസ് മാത്യുവാണ് (28) മരിച്ചത്. പൈലറ്റാകാനുള്ള പഠനത്തിനുവേണ്ടി സ്പെയിനിലെത്തിയ മെര്‍വിന്‍ പരിശീലനം നടത്തി വരികയായിരുന്നു.

പരിശീലന കേന്ദ്രത്തിലേക്ക് ഇരുചക്രവാഹനത്തിലേക്ക് പോകുമ്പോഴാണ് അപകടമെന്നാണ് നാട്ടില്‍ ലഭിച്ച വിവരം. പുല്ലാട് പുരയിടത്തിന്‍കാവ് സെഹിയോന്‍ മാര്‍ത്തോമ്മ ഇടവകാംഗമാണ്. ബഹ്റിന്‍ എംബസിയും സ്പെയിനിലെ വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും ബന്ധുക്കള്‍ പറഞ്ഞു. മെര്‍വിന്റെ പിതാവ് മാത്യു തോമസ് ബഹറിന്‍ ആഭ്യന്തരവകുപ്പില്‍ ഉദ്യോഗസ്ഥനാണ്.സഹോദരങ്ങള്‍: ഡോ. മെര്‍ളിന്‍ മോനി, മെറിന്‍ മോനി. സഹോദരി ഭര്‍ത്താവ്: ജെയിസ് വര്‍ഗീസ് (ആലുവ).