Connect with us

National

കന്നഡ സീരിയല്‍ നടിക്ക് അശ്ലീല സന്ദേശം അയച്ച മലയാളി യുവാവ് അറസ്റ്റില്‍

കഴിഞ്ഞ മൂന്നുമാസത്തോളമായി യുവാവ് ഈ അതിക്രമം തുടര്‍ന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതി നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Published

|

Last Updated

ബെംഗളുരു|കന്നഡ സീരിയല്‍ നടിക്ക് അശ്ലീല സന്ദേശം അയച്ച മലയാളി യുവാവ് അറസ്റ്റില്‍. ബെംഗളുരുവിലെ ഗ്ലോബല്‍ ടെക്‌നോളജി റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ ഡെലിവറി മാനേജറായി ജോലിചെയ്യുന്ന നവീന്‍ കെ മോനാണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്നുമാസത്തോളമായി യുവാവ്  അതിക്രമം തുടരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതി നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

മൂന്ന് മാസം മുമ്പ് നവീന്‍ യുവതിക്ക് ഫെസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചിരുന്നു. എന്നാല്‍ യുവതി റിക്വസ്റ്റ് സ്വീകരിച്ചില്ല. തുടര്‍ന്ന് നവീന്‍ മെസഞ്ചര്‍ വഴി അശ്ലീല സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി. പിന്നീട് യുവതി ഇയാളെ ബ്ലോക്ക് ചെയ്തു. എന്നാല്‍ വീണ്ടും  യുവാവ് സന്ദേശങ്ങള്‍ അയച്ച് താരത്തെ ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ ലൈംഗിക അതിക്രമത്തിനും ഓണ്‍ലൈന്‍ വഴിയുള്ള അതിക്രമത്തിനും കേസ് രജിസ്റ്റര്‍ ചെയ്തു.

 

---- facebook comment plugin here -----

Latest