Connect with us

pravasi stabbed to death

പോളണ്ടില്‍ വീണ്ടും മലയാളി കുത്തേറ്റ് മരിച്ചു; നാല് മലയാളികൾക്ക് പരുക്ക്

പോളണ്ടിൽ കഴിഞ്ഞ ദിവസവും മലയാളി കൊല്ലപ്പെട്ടിരുന്നു.

Published

|

Last Updated

തൃശ്ശൂർ | പോളണ്ടിൽ മലയാളി വീണ്ടും കുത്തേറ്റ് മരിച്ചു. തൃശൂർ ഒല്ലൂർ സ്വദേശി സൂരജ് (23) ആണ് മരിച്ചത്. സൂരജിന് ഒപ്പമുണ്ടായിരുന്ന നാല് മലയാളികൾക്ക് പരിക്കേറ്റു. ജോർജിയൻ പൗരന്മാരുമായുള്ള വാക്കു തർക്കത്തിനിടെയാണ് സംഭവം. ഇവരിലൊരാളുടെ കുത്തേറ്റാണ് സൂരജ് മരിച്ചതെന്നാണ് വിവരം. അഞ്ച് മാസം മുമ്പാണ് പോളണ്ടിലേക്ക് പോയത്. പോളണ്ടിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു.

ഒല്ലൂർ ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ മുരളീധരൻ- സന്ധ്യ ദമ്പതികളുടെ മകനാണ്‌.  സൂരജിന്റെ മരണ വിവരം സുഹൃത്തുക്കൾ ബന്ധുക്കളെ വിളിച്ച് അറിയിച്ചു. സൂരജിന് കുത്തേറ്റത് നെഞ്ചിനും കഴുത്തിനുമാണ്. പരുക്കേറ്റ ഒരു മലയാളിയെ ശസ്ത്രക്രിയക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീഡ്‌ക് എന്ന സ്ഥലത്തുള്ള സർക്കാർ ആശുപത്രിയിലാണ് സൂരജിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തിലെ പ്രതികളായ ജോർജിയൻ പൗരന്മാർക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

പോളണ്ടിൽ കഴിഞ്ഞ ദിവസവും മലയാളി കൊല്ലപ്പെട്ടിരുന്നു. പാലക്കാട് പുതുശ്ശേരി സ്വദേശി ഇബ്രാഹിമാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.  ഇബ്രീഹിമിനെ വാഴ്സയിലെ താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഇദ്ദേഹത്തിന്റെ വീട്ടുടമയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. വാഴ്സയിലെ ഐ എൻ ജി ബാങ്കിൽ ഐ ടി എൻജിനീയറായിരുന്നു കൊല്ലപ്പെട്ട ഇബ്രാഹീം. പത്തുമാസം മുമ്പാണ് ജോലിക്ക് ചേർന്നത്.

Latest