Connect with us

Eduline

ഈസിയാക്കാം മാതൃഭാഷ

എസ് എസ് എൽ സി പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് വഴികാട്ടിയായി മാതൃകാ ചോദ്യപേപ്പർ. വിദഗ്ധരായ അധ്യാപകർ തയ്യാറാക്കുന്ന ചോദ്യാവലി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് തീർച്ചയായും മുതൽക്കൂട്ടാകും. മലയാളം മാതൃകാ ചോദ്യപേപ്പറാണ് ഈ ലക്കം എജ്യുലൈനിൽ.

Published

|

Last Updated

മാർക്ക് : 40
സമയം: ഒന്നര മണിക്കൂർ

MALAYALAM
                                                                                                                  First Language-

Paper I

നിർദേശങ്ങൾ
ആദ്യത്തെ 15 മിനുട്ട് സമാശ്വാസ സമയമാണ്. ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ ക്രമപ്പെടുത്താനും ഊ സമയം ഉപയോഗിക്കേണ്ടതാണ്. ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതുക. ഉത്തരമെഴുതുന്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.

ഒന്ന് മുതൽ നാല് വരെയുള്ള ചോദ്യങ്ങൾക്ക് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക (ഒരു സ്‌കോർ വീതം) 4×1= 4

1. “വേണ്ടത് വേണ്ടപ്പോൾ ചെയ്യാൻ ബുദ്ധിയുള്ളയാൾ’ എന്നർത്ഥം വരുന്ന വാക്ക് ഏതാണ്?
A) ആജാനുബാഹു
B) ബോധിസത്വൻ
C) പ്രത്യുൽപ്പന്നമതി
D) അമാനുഷൻ

2. “കുന്നുകൾ ഭൂമിക്കുള്ളിലേക്ക് താണുതാണു പോകാനും പാടങ്ങൾ മാഞ്ഞു മാഞ്ഞു പോകാനും തുടങ്ങിയപ്പോൾ അക്കരെയും ഇക്കരെയും തമ്മിൽ തമ്മിൽ കാണാണ്ടായി. തമ്മിൽ തമ്മിൽ അറിയാണ്ടുമായി. ഇന്നുമുണ്ട് കല്ലുവയൽ. പഴങ്കഥകളുടെ കല്ലുവയൽ.’

ഈ വരികളിൽ സൂചിപ്പിക്കുന്നത്

1. കുന്നുകൾ ഭൂമിയിൽ താണുപോകുന്നതിനെക്കുറിച്ച്

2. വികസനം ഒരു നാടിന് വരുത്തിയ മാറ്റങ്ങളെ കുറിച്ച്

A. ഒന്നുമാത്രം ശരി
B. ഒന്നും രണ്ടും ശരി
C. രണ്ട് മാത്രം ശരി
D. രണ്ടും തെറ്റ്

3. വ്യത്യസ്തമായത് കണ്ടെത്തുക

A. ചങ്ങലത്തുടർ- ചങ്ങല+ തുടർ
B. കൊളുത്തിക്കൂട്ടി- കൊളുത്തി+ കൂട്ടി
C. നാൽക്കവല- നാൽ+ കവല
D. ആണ്ടുകളലിയുന്നു- ആണ്ടുകൾ + അലിയുന്നു

4. “മനയോല തേച്ചു മുഖം കാട്ടി ചുട്ടിക്കു മലർന്നു കിടക്കയല്ലേ
മലനാട്ടു മണ്ണ് .’

ഈ വരികളിൽ എന്തിനെക്കുറിച്ചുള്ള സൂചനയാണ് നൽകുന്നത്?

A. മലങ്കരയിലെ നെൽപ്പാടത്തിനെ കുറിച്ച്
B. മുഖത്ത് മനയോല തേക്കുന്നതിനെകുറിച്ച്
C. ചുട്ടിക്ക് മലർന്നു കിടക്കുന്നതിനെക്കുറിച്ച്
D. ഇതൊന്നുമല്ല

താഴെക്കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് രണ്ടോ, മൂന്നോ വാക്യങ്ങളിൽ ഉത്തരം എഴുതുക (3 സ്‌കോർ വീതം)

5. ഒറ്റവാക്യമാക്കുക.

വഴി കണ്ടെത്തി കഴിഞ്ഞാൽ വിവരം എന്നോട് പറയണം. പറഞ്ഞാൽ മാത്രം പോരാ, സ്‌ക്രീനിൽ എഴുതി കാണിക്കുകയും വേണം.

6. “മൊബൈലിൽ വന്ന ഒരു തമാശ വായിച്ച് എനിക്ക് വലംകൈയിൽ ഒരു വിരൽ കൂടി മുളച്ചതായി തോന്നി.’

കവിക്ക് അങ്ങനെ തോന്നാൻ കാരണമെന്ത്?

7. “കർണ്ണ സുഖം ഞാൻ പറകയില്ലാരോടും’. കർണ്ണന്റെ ഈ നിലപാടിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ? പ്രതികരിക്കുക

അല്ലെങ്കിൽ

B. “പരിവർത്തനത്തിന്റെ ഞാണൊലി മാത്രം കേൾക്കാ- മരികത്തെല്ലായ്‌പ്പോഴും  നിമിഷങ്ങളിലൂടെ !’
“പരിവർത്തനത്തിന്റെ ഞാണൊലി’ എന്ന പ്രയോഗത്തിന്റെ അർത്ഥ സൂചനയെന്ത്?

8 മുതൽ 11 വരെയുള്ള ചോദ്യങ്ങൾക്ക് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (5 സ്‌കോർ വീതം) 4×5= 20

8. “തൊണ്ടുചീഞ്ഞ മണമുള്ള ഉപ്പുചേർന്ന രുചിയുള്ള  കടുംചായ നിറമുള്ള കലശു വെള്ളത്തിന്റെ മകൾ’.

ആലപ്പുഴ വെള്ളം’ എന്ന കവിതയിൽ ആലപ്പുഴയുടെ ദേശ സവിശേഷതകൾ കൂടിയാണ് കവി അടയാളപ്പെടുത്തിയിരിക്കുന്നത്.

ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുണ്ടോ? സമർത്ഥിക്കുക

9. ആമ്പൽ കുളത്തിലേക്ക് ചൂണ്ടിക്കാട്ടിയിട്ട് തന്നോട് തന്നെയെന്നോണം അവൾ പറഞ്ഞു: “കലങ്ങിയിരിക്കുന്നു.’
എന്തുകൊണ്ടാണ് പെൺകുട്ടി കലങ്ങിയിരിക്കുന്ന വെള്ളത്തെക്കുറിച്ച് ആശങ്കപ്പെടുന്നത്? പാരിസ്ഥിതിക നാശത്തിലേക്കുള്ള സൂചനയായി അവൾ അതിനെ കാണുന്നുണ്ടോ?

വെള്ളത്തിന് തെളിയാതിരിക്കാനാവില്ല എന്ന തലക്കെട്ടിന്റെ ഔചിത്യം പരിശോധിച്ച് കുറിപ്പെഴുതുക.

10. “ദ്രോഹ,മിതുപൊഴുതമരഖഗവര, ഗുണനിധേ, ഖേദമരുതു തേ, പറന്നിച്ഛയ്‌ക്കൊത്ത വഴി ഗച്ഛ നീ.’തന്നെ വിമർശിക്കുമ്പോൾ പോലും പ്രജയുടെ സ്വാതന്ത്ര്യത്തിനും ഇച്ഛക്കുമനുസരിച്ച് പോകാൻ അനുവദിക്കുന്ന ഉത്തമനായ രാജാവിനെയാണ് നളൻ എന്ന കഥാപാത്രത്തിലൂടെ നമുക്ക് കാണാൻ കഴിയുന്നത്. സമകാലിക സാമൂഹിക സാഹചര്യങ്ങളെ കൂടി പരിഗണിച്ച് നളൻ എന്ന ഭരണാധികാരിയെ വിലയിരുത്തി കുറിപ്പ് തയ്യാറാക്കുക.

11. A. “ഒരാൾ ആരോ എന്തോ ആകട്ടെ എന്തെങ്കിലുമൊന്ന് പൂർണ്ണ മനസ്സോടെ തീവ്രമായി ആഗ്രഹിക്കുന്നുവെങ്കിൽ…. അത് നടക്കാതെ വരില്ല. കാരണം, സ്വന്തം വിധിയാണ് മനസ്സിൽ ആ മോഹത്തിന്റെ വിത്തുപാകുന്നത്. അതിന്റെ സാഫല്യമാണ് ആ ജീവിതത്തിന്റെ ഉദ്ദേശ്യം’. (ആൽകെമിസ്റ്റ് )

“അന്വേഷിച്ചുകൊണ്ടിരിക്കുന്നത് കണ്ടെത്താതിരിക്കയില്ല. അന്വേഷിച്ചുകൊണ്ടേയിരിക്കുക. അന്വേഷണത്തിലാണ് ശ്രദ്ധിക്കേണ്ടത്. ശ്രമം ഉപേക്ഷിക്കരുത്.’ ( മുരിങ്ങാമരത്തോപ്പ് )

നരേന്ദ്രൻ എന്ന കഥാപാത്രത്തെ സംബന്ധിച്ച് ഈ വാക്കുകൾ എത്രമാത്രം ശരിയാണ്? വരികൾ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.

                                                                                                                 അല്ലെങ്കിൽ

B. “നിമിഷാർധം ശങ്കിക്കാതെ വെങ്കിടേശൻ ഉടുത്ത മുണ്ടഴിച്ച് ശിങ്കത്തിന്റെ മുഖത്തെറിഞ്ഞ് കോണി കയറി.’

“വെങ്കിടേശന്റെ വസ്ത്രം പട്ടി ഇഞ്ചിഞ്ചായി കടിച്ചു നുറുക്കി ഇടുകയാണ്’.

പട്ടിയെയും മറ്റേ വിശ്വസ്തനെയും മാറിമാറി നോക്കി പത്രസ്വാമി ചോദിച്ചു.’ (റസിഡന്റ് എഡിറ്റർ)

സ്വാർത്ഥ താല്പര്യത്തിന് വേണ്ടി ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത മാധ്യമപ്രവർത്തനത്തിലെ പരിഹാസ്യമായ അവസ്ഥയെ ആവിഷ്‌കരിക്കുന്നതാണോ “റസിഡന്റ് എഡിറ്റർ ‘എന്ന ചെറുകഥ. തന്നിരിക്കുന്ന വരികളെയും സമകാലിക മാധ്യമപ്രവർത്തനത്തെയും വിലയിരുത്തി പ്രതികരണ കുറിപ്പ് തയ്യാറാക്കുക.

ഒരു പുറത്തിൽ കവിയാതെ ഉത്തരം എഴുതുക (സ്‌കോർ ഏഴ് ) 1×7= 7

12. A “രക്തത്തെ പോലെ കന്നട ഭാഷയും എന്റെയുള്ളിൽ ഒഴുകുന്നുണ്ട്. എന്റെ മാതൃഭാഷ നല്ലവണ്ണം പഠിച്ചതുകൊണ്ട് തന്നെയാണ് മറ്റു ഭാഷകൾ വളരെ എളുപ്പം പഠിക്കാൻ എനിക്ക് കഴിഞ്ഞത്.

ഒരു ജനതയുടെ സംസ്‌കാരത്തിന്റെയും സ്വത്വത്തിന്റെയും ഭാഗമാണ് മാതൃഭാഷ. എന്നാൽ നമ്മുടെ വേരായ മാതൃഭാഷ നഷ്ടപ്പെടുന്ന വർത്തമാനകാല സാഹചര്യം കൂടി വിലയിരുത്തി “മലയാളിക്ക് നഷ്ടപ്പെടുന്ന മലയാളം ‘എന്ന വിഷയത്തിൽ ലഘു പ്രഭാഷണം തയ്യാറാക്കുക.

        അല്ലെങ്കിൽ

B. “സ്‌കൂളിൽ അവന് കൂട്ടുകാരില്ല.’പോകുന്നതും വരുന്നതും തനിച്ചാണ്.'”ചിലപ്പോൾ അച്ഛന്റെ പരുന്ത് മരച്ചില്ലകളിലൂടെ പറന്ന് അവന് വഴിക്കൂട്ട് കൂടും.'”ഇരുളും തണുപ്പും പൊതിഞ്ഞ വിജനതയിൽ ഒരു മഹാവൃക്ഷത്തിന്റെ കീഴിലെ വേരുപടർപ്പുകൾക്കിടയിൽ ഗർഭപാത്രത്തിൽ എന്ന പോലെ ചുരുണ്ടു കിടന്ന് തളർന്നുറങ്ങുന്ന കുഞ്ഞു യൂസഫ്.’

സമൂഹത്തിന്റെ അരികുപറ്റി ജീവിക്കുന്നവരും, ഒറ്റയ്ക്കാകുമ്പോൾ ജീവസുറ്റ പ്രകൃതിയിൽ അഭയം തേടുന്നവരുമായ മനുഷ്യ ജീവിതങ്ങളുടെ പ്രതീകമായി മാറുന്നുണ്ടോ യൂസഫ് എന്ന കഥാപാത്രം? “പാഠഭാഗത്തിലെ സന്ദർഭങ്ങൾ കൂടി പരിഗണിച്ച് യൂസഫ് എന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുക.’

 

---- facebook comment plugin here -----

Latest