Connect with us

Kerala

ബേപ്പൂര്‍ തുറമുഖം പിപിപി മാതൃകയില്‍ വികസിപ്പിക്കും; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ഭാവിയില്‍ ബേപ്പൂര്‍ ഒരു പോര്‍ട്ട് സിറ്റിയായി മാറുവാനും നാടിനാകെ സാമ്പത്തികവും സാമൂഹികവുമായ അഭിവൃദ്ധി കൈവരിക്കുവാനും ഈ തീരുമാനത്തിലൂടെ സാധിക്കുമെന്നും മന്ത്രി

Published

|

Last Updated

തിരുവനന്തപുരം \  ബേപ്പൂര്‍ തുറമുഖം പിപിപി മാതൃകയില്‍ വികസിപ്പിക്കുവാന്‍ തീരുമാനമായെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതിന് അംഗീകാരം നല്‍കിയതെന്നും ഭാവിയില്‍ ബേപ്പൂര്‍ ഒരു പോര്‍ട്ട് സിറ്റിയായി മാറുവാനും നാടിനാകെ സാമ്പത്തികവും സാമൂഹികവുമായ അഭിവൃദ്ധി കൈവരിക്കുവാനും ഈ തീരുമാനത്തിലൂടെ സാധിക്കുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി

പോര്‍ട്ട് വികസവുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗവുമായി ചര്‍ച്ച ചെയ്ത് അവരുടെയെല്ലാം നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മറ്റ് കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചിട്ടുണ്ട. പോര്‍ട്ട് വികസനമെന്ന ദീര്‍ഘകാലത്തെ നാടിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുവാന്‍ സഹായിച്ച മുഖ്യമന്ത്രിക്കും തുറമുഖ വകുപ്പ് മന്ത്രിക്കും നന്ദി അറിയിച്ചുകൊണ്ടാണ് മന്ത്രിയുടെ കുറിപ്പ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ബേപ്പൂര്‍ തുറമുഖം പിപിപി മാതൃകയില്‍ വികസിപ്പിക്കുവാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഭാവിയില്‍ ബേപ്പൂര്‍ ഒരു പോര്‍ട്ട് സിറ്റിയായി മാറുവാനും നാടിനാകെ സാമ്പത്തികവും സാമൂഹികവുമായ അഭിവൃദ്ധി കൈവരിക്കുവാനും മന്ത്രിസഭയുടെ ഈ തീരുമാനത്തിലൂടെ സാധിക്കും. നിരവധി പേര്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കുന്നതിനും നിലവില്‍ തൊഴില്‍ ചെയ്യുന്നവരുടെ വരുമാനം വര്‍ദ്ധിക്കുന്നതിനും മന്ത്രിസഭയുടെ ഈ തീരുമാനം സഹായിക്കും.
പോര്‍ട്ട് വികസനുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗവുമായി ചര്‍ച്ച ചെയ്ത് അവരുടെയെല്ലാം നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മറ്റ് കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചിട്ടുണ്ട്.
പോര്‍ട്ട് വികസനമെന്ന
ദീര്‍ഘകാലത്തെ നാടിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുവാന്‍ സഹായിച്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും തുറമുഖ വകുപ്പ് മന്ത്രി ശ്രീ വി എന്‍ വാസവനും മന്ത്രിസഭാ അംഗങ്ങള്‍ക്കും നാടിന് വേണ്ടി നന്ദി അറിയിക്കുന്നു.

 

---- facebook comment plugin here -----

Latest