Connect with us

Kerala

റോഷി അഗസ്റ്റിന് ചോരത്തിളപ്പ്; താന്‍ മത്സരിക്കുമെന്ന് പറഞ്ഞത് സ്‌നേഹക്കൂടുതല്‍ കൊണ്ട്: ജോസ് കെ മാണി

മത്സരിക്കേണ്ട എന്നു പറഞ്ഞില്ലല്ലോ? മത്സരിക്കുന്നതില്‍ തന്റേതാണെങ്കിലും മറ്റ് എംഎല്‍എമാരുടെ കാര്യമാണെങ്കിലും പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും

Published

|

Last Updated

കൊച്ചി |  പാലായില്‍ താന്‍ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞത് സ്നേഹക്കൂടുതല്‍ കൊണ്ടെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. അതേ സമയം ആരു മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നുംജോസ് കെ മാണി പറഞ്ഞു

ഇടതുമുന്നണിയുടെ മധ്യമേഖലാ വികസന മുന്നേറ്റ ജാഥ കോതമംഗലത്തെത്തിയപ്പോള്‍ ജോസ് കെ മാണി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഈ പ്രതികരണം. കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയില്‍ നിന്നു വളര്‍ന്നു വന്ന റോഷിക്ക് ആ ചോരത്തിളപ്പ് ഇപ്പോഴുമുണ്ട്. മത്സരിക്കേണ്ട എന്നു പറഞ്ഞില്ലല്ലോ? മത്സരിക്കുന്നതില്‍ തന്റേതാണെങ്കിലും മറ്റ് എംഎല്‍എമാരുടെ കാര്യമാണെങ്കിലും പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും- ജോസ് കെ മാണി പറഞ്ഞു.തന്റെ കയ്യില്‍ നിന്നു മൈക്കു പിടിച്ചു വാങ്ങി എന്നൊക്കെയുള്ള വ്യാഖ്യാനങ്ങള്‍ വേണ്ട. റോഷിയുമായിട്ടുള്ളത് സഹോദരതുല്യമായ ബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

നിയമസഭ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി പാലായില്‍ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു. ഇക്കാര്യം മാധ്യമങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു ജോസ് കെ മാണിയുടെ മറുപടി നല്‍കിയത്. എന്നാല്‍ ഉടന്‍ അദ്ദേഹത്തില്‍ നിന്ന് മൈക്ക് വാങ്ങി, ‘ജോസ് കെ മാണി പാലായില്‍ത്തന്നെ മത്സരിക്കും. അത് പാര്‍ട്ടിയുടെ തീരുമാനമാണ്. സമയത്ത് പ്രഖ്യാപിക്കുമെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു

---- facebook comment plugin here -----

Latest