Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ആന്റോ ആന്റണി എം പി രാജി വെയ്ക്കണം; ഡി വൈ എഫ് ഐ

ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എം പിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

Published

|

Last Updated

ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ എം പിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സി പി എം സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട|ശബരിമല സ്വര്‍ണക്കൊള്ളയുമായി ആന്റോ ആന്റണി എ പിക്കുള്ള ബന്ധവും അനധികൃത പണമിടപാടും അന്വേഷിക്കുക, എം പി സ്ഥാനം രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എം പിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സി പി എം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. പണം തട്ടിപ്പുമായി ബന്ധപ്പെട്ട് എം പിക്കെതിരെയുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്ന് അദ്ദേഹം പറഞ്ഞു.

മൈലപ്ര സര്‍വീസ് സഹകരണ ബേങ്കില്‍നിന്ന് ഒരുകോടി രൂപ തട്ടിപ്പ് നടത്തി. ഫിനാന്‍സ് ഉടമയില്‍നിന്ന് പണം വാങ്ങിയതായി എം പി സമ്മതിക്കുന്നുവെങ്കിലും തിരികെ കൊടുത്തത് സംബന്ധിച്ച് വ്യക്തമായി പറയുന്നില്ല. സ്വര്‍ണക്കൊള്ളക്കേസിലെ പോറ്റിയുമായി എം പിക്ക് എന്താണ് ബന്ധം. ഇതിന്റെയെല്ലാം യഥാര്‍ഥ വിവരങ്ങള്‍ ജനങ്ങള്‍ക്ക് അറിയണമെന്നും അദ്ദേഹം പറഞ്ഞു.  ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് എം സി അനീഷ്‌കുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബി നിസാം, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം അനീഷ്‌കുമാര്‍, ജോബി ടി ഈശോ, പത്തനംതിട്ട ബ്ലോക്ക് സെക്രട്ടറി ശ്യാംരാജ്  എന്നിവര്‍ സംസാരിച്ചു.

 

 

 

Latest