Kerala
ഈരാറ്റുപേട്ടയിൽ കലമാൻ്റെ തലയോട്ടിയും കൊമ്പും കണ്ടെത്തി
തരിശുനിലത്ത് പിടിച്ച തീ അണയ്ക്കുന്നതിനിടെയാണ് മാനിന്റെ തലയോട്ടി കണ്ടെത്തിയത്
കോട്ടയം|ഈരാറ്റുപേട്ടയിൽ കലമാൻ്റെ തലയോട്ടിയും കൊമ്പും കണ്ടെത്തി. തരിശുനിലത്ത് പിടിച്ച തീ അണയ്ക്കുന്നതിനിടെയാണ് മാനിന്റെ തലയോട്ടി കണ്ടെത്തിയത്. കടുവാമൂഴിയ്ക്ക് സമീപം സബ് സ്റ്റേഷന് അടുത്തുള്ള തരിശു പുരയിടത്തിലാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ തീ പടർന്നത്.
താഴത്തുപറമ്പിൽ ജോഷിയുടെ പുരയിടത്തിലാണ് തീ പിടിച്ചത്. ഈരാറ്റുപേട്ട ഫയർ ഫോഴ്‌സ് എത്തി തീ അണച്ചപ്പോഴാണ് കൊമ്പ് കണ്ടെത്തിയത്. ഇതേ തുടർന്ന് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. മുൻപ് വന്യജീവികളെ വേട്ടയാടിയതിന് കസ്റ്റഡിയിലെടുക്കപ്പെട്ടവരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
---- facebook comment plugin here -----






