Kerala
എയിംസ് കേരളത്തില്‍ ഉറപ്പായും വരും; ടോം വടക്കന്‍
തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളില്‍ നിന്നാണ് പദ്ധതിക്കായി പ്രൊപ്പോസല്‍ വന്നിരിക്കുന്നത്
കോട്ടയം|കേരളം പ്രതീക്ഷിക്കുന്ന എയിംസ് ഉറപ്പായും ലഭിക്കുമെന്ന് ബിജെപി ദേശീയ വക്താവ് ടോം വടക്കന്‍. പ്രഖ്യാപനം കാലതാമസം കൂടാതെ ഉണ്ടാകും. തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളില്‍ നിന്നാണ് പദ്ധതിക്കായി പ്രൊപ്പോസല്‍ വന്നിരിക്കുന്നതെന്നും ടോം വടക്കന്‍ പറഞ്ഞു.
സ്ഥലം അടക്കമുള്ള വിഷയങ്ങളില്‍ തീരുമാനമാകാത്തതാണ് വൈകാന്‍ കാരണം. എങ്കിലും കൃത്യസമയത്ത് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം കോട്ടയത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സര രംഗത്തുണ്ടാകില്ലെന്നും ടോം വടക്കന്‍ വ്യക്തമാക്കി.
---- facebook comment plugin here -----






