Connect with us

Kerala

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വ്യക്തിപരമായ സ്വാതന്ത്ര്യം ഉപയോഗിക്കും: പി ജെ കുര്യന്‍

സ്വയം പ്രഖ്യാപിക്കുന്നവര്‍ സ്ഥാനാര്‍ഥികള്‍ ആകാനും ആകാതിരിക്കാനും സാധ്യതയുണ്ട്.

Published

|

Last Updated

തിരുവനന്തപുരം |  വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വ്യക്തിപരമായ സ്വാതന്ത്ര്യം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്സര രംഗത്ത് ചെറുപ്പക്കാര്‍ വരട്ടെയെന്നാണ് തന്റെ അഭിപ്രായം.ഇക്കാര്യം പാര്‍ട്ടിയോട് പറയുമെന്നും കുര്യന്‍ പറഞ്ഞു.

പാര്‍ട്ടി തീരുമാനിക്കുന്നവരായിരിക്കും സ്ഥാനാര്‍ഥികള്‍. സ്വയം പ്രഖ്യാപിക്കുന്നവര്‍ സ്ഥാനാര്‍ഥികള്‍ ആകാനും ആകാതിരിക്കാനും സാധ്യതയുണ്ട്.. അത് വലിയ കാര്യമൊന്നുമില്ല. അതിപ്പോള്‍ താത്പര്യമുള്ളവര്‍ക്ക് പറയാം. .എനിക്ക് മത്സരിക്കാന്‍ താല്‍പര്യമില്ല. മത്സരിക്കാന്‍ പാര്‍ട്ടി എന്നോട് പറഞ്ഞാല്‍ ഞാന്‍ വ്യക്തിപരമായ സ്വാതന്ത്ര്യം ഉപയോഗിക്കും- കുര്യന്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest