Connect with us

Kerala

രാഷ്ട്രീയം പറഞ്ഞു തെറ്റി; വിനോദ സഞ്ചാരികള്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു

പരിക്കേറ്റ സ്ത്രീകള്‍ ഉള്‍പ്പെടെ നാല് യു ഡി എഫ് പ്രവര്‍ത്തകരെയും ആറ് വിനോദ സഞ്ചാരികളേയുംവിതുര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

തിരുവനന്തപുരം | രാഷ്ട്രീയം പറഞ്ഞു തെറ്റിയ വിനോദയാത്ര സംഘം അരുവിക്കര മണ്ഡലത്തിലെ യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തതായി പരാതി. പൊന്മുടിയില്‍ വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ അഞ്ചുപേരാണ് വിതുര-കല്ലാറിലെ ഓഫീസ് അടിച്ചു തകര്‍ത്തതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

സംഭവത്തില്‍ പരിക്കേറ്റ സ്ത്രീകള്‍ ഉള്‍പ്പെടെ നാല് യു ഡി എഫ് പ്രവര്‍ത്തകരെ വിതുര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊന്മുടിയിലെ സന്ദര്‍ശനം കഴിഞ്ഞു മടങ്ങുന്നതിനിടെ വൈകിട്ട് ആറ് മണിയോട് കൂടിയായിരുന്നു സംഭവം. യു ഡി എഫ് സ്ഥാനാര്‍ഥിയായ വി എസ് ശിവകുമാര്‍ തോല്‍ക്കുമെന്ന് പറഞ്ഞ് പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി സംസാരവും തുടര്‍ന്ന് ചീത്തവിളിയും ഉണ്ടായി.

പിന്നീടാണ് ആക്രമണം നടന്നത്. വിനോദസഞ്ചാരികളായ ആറ് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെയും വിതുര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ വന്ന കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

 

---- facebook comment plugin here -----

Latest