Kerala
കൊയിലാണ്ടിയില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു; സഹയാത്രികന് ഗുരുതര പരുക്ക്
ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ കടയുടെ ഭിത്തിയിലും പോസ്റ്റിലും ഇടിക്കുകയായിരുന്നു.
കോഴിക്കോട് | കൊയിലാണ്ടിയില്‍ നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ നാനോത്ത് മീത്തല്‍ സുനിലിന്റെ മകന്‍ എന്‍ അജയ് (22) ആണ് മരിച്ചത്. അപകടത്തില്‍ അജയ്‌ക്കൊപ്പം ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന പന്തലായനി കാട്ടുവയല്‍ താഴത്ത് കെടി ആദര്‍ശിനു (25) ഗുരുതരമായി പരുക്കേറ്റു.ഞായര്‍ പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
ഇരുവരും ബപ്പങ്ങാട് അണ്ടര്‍ പാസേജ് വഴി ടൗണിലേക്ക് വരുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ കടയുടെ ഭിത്തിയിലും പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആദര്‍ശ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച അജയ് താമരശ്ശേരി ഇന്‍ഡസ് മോട്ടോഴ്‌സില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. മാതാവ്: നിഷ. സഹോദരി: ആര്‍ഷ.



