Kerala
ജാമിഅതുൽ ഹിന്ദ് കോൺവൊക്കേഷൻ വിജയിപ്പിക്കുക: എസ് വൈ എസ്
ഈ മാസം ഏഴ്, എട്ട്, ഒന്പത് തീയതികളിൽ കുറ്റ്യാടിയിലാണ് പരിപാടി.
കോഴിക്കോട് | മുന്നൂറിലധികം ഉന്നത മത പാഠശാലകൾ അഫിലിയേറ്റ് ചെയ്യപ്പെട്ട ജാമിഅതുൽ ഹിന്ദ് അൽ ഇസ്്ലാമിയ്യയുടെ കോൺവൊക്കേഷനും ആയിരത്തിലധികം ഹാദി ബിരുദധാരികൾക്കുള്ള സനദ്്ദാന സമ്മേളനവും വൻ വിജയമാക്കാൻ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. ഈ മാസം ഏഴ്, എട്ട്, ഒന്പത് തീയതികളിൽ കുറ്റ്യാടിയിലാണ് പരിപാടി. ഒന്പതിന് നടക്കുന്ന സമാപന സമ്മേളനത്തിലേക്ക് പ്രവർത്തകരെ എത്തിക്കാൻ യൂനിറ്റ്, സർക്കിൾ തലങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.
ഇതുസംബന്ധമായി ചേർന്ന സംസ്ഥാന ക്യാബിനറ്റ് യോഗത്തിൽ പ്രസിഡന്റ്ഡോ. അബ്ദുൽ ഹകീം അസ്ഹരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഹ്്മത്തുല്ല സഖാഫി എളമരം പദ്ധതി അവതരിപ്പിച്ചു. സ്വാദിഖ് വെളിമുക്ക്, ആർ പി ഹുസൈൻ, ഡോ. ഫാറൂഖ് നഈമി, കലാം മാവൂർ, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, റശീദ് നരിക്കോട്, ജലീൽ സഖാഫി കടലുണ്ടി, സിദ്ദിഖ് സഖാഫി നേമം, അബ്ദുർറശീദ് സഖാഫി മെരുവമ്പായി, ജാഫർ ചാലക്കര, ശക്കീർ അരിമ്പ്ര സംസാരിച്ചു.


