Connect with us

National

ജിഎസ്ടി പരിഷ്‌കരണ പ്രകാരം ഉത്പന്നങ്ങളുടെ വില കുറയ്ക്കും; കേന്ദ്രത്തിന് ഉറപ്പ് നല്‍കി പ്രധാന കമ്പനികള്‍

ജിഎസ്ടി ഇളവിന്റെ ഗുണം ജനങ്ങള്‍ക്ക് നല്‍കും. ഉത്സവ സീസണില്‍ വില കുറയുമെന്ന് എസി, ടിവി നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി| പുതിയ ജിഎസ്ടി പരിഷ്‌കരണ പ്രകാരം ഉത്പന്നങ്ങളുടെ വില കുറയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന് ഉറപ്പ് നല്‍കി വമ്പന്‍ കമ്പനികള്‍. ജിഎസ്ടി ഇളവിന്റെ ഗുണം ജനങ്ങള്‍ക്ക് നല്‍കും. ഉത്സവ സീസണില്‍ വില കുറയുമെന്ന് എസി, ടിവി നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. കോള്‍ഗേറ്റ്, എച്ച്‌യുഎല്‍, അമുല്‍, ബ്രിട്ടാനിയ, സോണി എന്നിവ വിലക്കുറവ് ഉറപ്പ് നല്‍കി. ജിഎസ്ടി പരിഷ്‌കരണത്തിന്റെ ഗുണം ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നതായി വ്യവസായികളുടെ സംഘടനയായ സിഐഐ വ്യക്തമാക്കിയിരുന്നു.

ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നികുതി കുറച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ചു പത്രങ്ങളില്‍ കോണ്‍ഫഡേറഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി നല്‍കിയ പരസ്യത്തിലാണ് ഈ തീരുമാനം അറിയിച്ചത്. നടപടി രാജ്യത്തെ വ്യവസായങ്ങളെ ശക്തിപ്പെടുത്തുമെന്നും സിഐഐ പറയുന്നു.

അതേസമയം രാജ്യത്ത് പണപ്പെരുപ്പ നിരക്ക് അരമുതല്‍ ഒരു ശതമാനം വരെ കുറഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. നിരക്ക് കുറയ്ക്കുന്നിതിന്റെ ഫലം ജനങ്ങളിലേക്കെത്തുമോയെന്നത് സംശയമാണെന്നും, ഇതിനായി സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമെന്നും കേരള ധനമന്ത്രിയടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു. ജിഎസ്ടി പരിഷ്‌കരണം കോടിക്കണക്കിന് ആളുകളെ സഹായിക്കാന്‍ വേണ്ടിയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

 

 

Latest