Farmers Protest
കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി മഹാരാഷ്ട്രയില്‍ ഇന്ന് ബന്ദ്
ശിവസേന, എന്‍ സി പി, കോണ്‍ഗ്രസ് സഖ്യമാണ് ബന്ദ് പ്രഖ്യാപിച്ചത്
മുംബൈ | ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കുറ്റവാളികളെ മുഴുവന്‍ പിടികൂടണമെന്നും കര്‍ഷക പ്രശ്‌നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ ഇന്ന് ബന്ദ്. ഭരണകക്ഷികളായ ശിവസേന, എന്‍ സി പി, കോണ്‍ഗ്രസ് സഖ്യമാണ് ബന്ദ് പ്രഖ്യാപിച്ചത്. കടകള്‍ അടച്ചിട്ടാണ് പ്രതിഷേധം. അവശ്യ സര്‍വ്വീസുകള്‍ മാത്രമേ അനുവധിക്കൂവെന്ന് മന്ത്രി നവാബ് മാലിക് അറിയിച്ചു.
കര്‍ഷകരെ പിന്തുണണക്കണമെന്ന് മഹാരാഷ്ട്രയിലെ 12 കോടി ജനങ്ങളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു. പിന്തുണയെന്നാല്‍ നിങ്ങളെല്ലാവരും ബന്ദില്‍ പങ്കെടുക്കുകയും ഒരു ദിവസം ജോലി നിര്‍ത്തിവെക്കുകയും ചെയ്യണമെന്നും നവാബ് മാലിക് കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----




