Connect with us

Malappuram

മഅ്ദിന്‍ ക്യൂലാന്റ് ഖുര്‍ആന്‍ ക്വസ്റ്റ് ത്രൈമാസ ക്യാമ്പയിന് തുടക്കം

ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ ബുഖാരി ഉദ്ഘാടനം നിര്‍വഹിച്ചു.

Published

|

Last Updated

മഅ്ദിന്‍ അക്കാദമി വനിതാ ക്യാമ്പസായ ക്യൂലാന്റിന് കീഴില്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ ക്വസ്റ്റ് ത്രൈമാസ ക്യാമ്പയിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം | മഅ്ദിന്‍ അക്കാദമിക് കീഴില്‍ വനിതകള്‍ക്കായി നടക്കുന്ന ക്യൂലാന്റ് ഖുര്‍ആന്‍ ക്വസ്റ്റ് ത്രൈമാസ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ ബുഖാരി നിര്‍വഹിച്ചു. ഖുര്‍ആനിക് അസംബ്ലി, ടെക്നോളജിയും സ്ത്രീ വിദ്യാഭ്യാസവും സെമിനാര്‍, അക്കാദമിക് സംവാദങ്ങള്‍, സ്ത്രീ ശാക്തീകരണം ടാബിള്‍ ടോക്, 2026-27 അധ്യായന വര്‍ഷത്തേക്കുള്ള പ്രവേശനം, ഫേസ് ടു ഫേസ് സൗഹൃദ സമ്മേളനം, ടീച്ചേഴ്സ് ട്രെയിനിങ് തുടങ്ങി വിവിധ പദ്ധതികള്‍ ക്യാമ്പയിന്റെ ഭാഗമായി നടക്കും. മഅ്ദിന്‍ അക്കാദമിയുടെ മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ഖുര്‍ആന്‍ ഡിജിറ്റല്‍ മ്യൂസിയം, അത്യാധുനിക സൗകര്യങ്ങളോടെ ഖുര്‍ആന്‍ തിയേറ്റര്‍ എന്നിവയുടെ സമര്‍പ്പണവും നടത്തും.

സ്ത്രീ വിദ്യാഭ്യാസ ശാക്തീകരണത്തിനായി സംവിധാനിച്ച മഅ്ദിന്‍ ക്യൂലാന്റില്‍ സ്മാര്‍ട്ട് ക്ലാസ് റൂം, ഓട്ടോമിഷന്‍ ടെക്‌നോളജി വഴി അത്യാധുനിക സാങ്കേതിക സംവിധാനത്തിലുള്ള സ്മാര്‍ട്ട് ബെല്‍ സിസ്റ്റം തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. 11 ഏക്കര്‍ വിശാലമായ ഭൂമിയില്‍ സ്ത്രീ സുരക്ഷാ വിദ്യാഭ്യാസ പദ്ധതികളാണ് നടപ്പിലാക്കുന്നത്. മൂന്ന് വര്‍ഷം ഖുര്‍ആനും അഞ്ച് വര്‍ഷം മതപഠനവും നല്‍കുന്നതോടൊപ്പം ഗവേഷണ തലം വരെയുള്ള ഹാഫിളത്തും ആലിമത്തുമായ പെണ്‍കുട്ടികളെ ഓരോ കുടുംബത്തിനും സമര്‍പ്പിക്കുകയാണ് ക്യൂലാന്റിന്റെ പ്രഥമ ലക്ഷ്യം.

ക്യൂലാന്റ് ഖുര്‍ആന്‍ ക്വസ്റ്റ് ത്രൈമാസ ക്യാമ്പയിന്‍ പ്രഖ്യാപന ചടങ്ങില്‍ മഅ്ദിന്‍ ക്യൂലാന്റ് ഡയറക്ടര്‍ സൈനുദ്ധീന്‍ നിസാമി കുന്ദമംഗലം, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ സി കെ ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍മാരായ അബൂബക്കര്‍ സഖാഫി പൂക്കോട്ടൂര്‍, മുഹമ്മദ് ശാഫി ഫാളിലി, മിംഹാര്‍ ഡയറക്ടര്‍ ശബീര്‍ അലി അദനി, സ്വാലിഹ് ഫൈസാനി സംബന്ധിച്ചു.

 

 

---- facebook comment plugin here -----

Latest