Connect with us

lulu ramadan volly

ലുലു റമദാന്‍ - വോളി ഫെസ്റ്റ് 2024 സമാപിച്ചു

ലിറ്റില്‍ സ്‌കോളാര്‍ നഴ്‌സറി -ദുബായ് , ഒണ്‍ലി ഫ്രഷ് - ദുബായ് എന്നിവര്‍ വിജയികള്‍

Published

|

Last Updated

അല്‍ ഐന്‍ | മലയാളി സമാജം നടത്തിയ ലുലു റമദാന്‍ – വോളി ഫെസ്റ്റ് 2024 സീസണ്‍-3 അല്‍ ഐനിലെ ബ്രിട്ടീഷ് അക്കാദമി സ്റ്റേഡിയത്തില്‍ സമാപിച്ചു. ഏപ്രില്‍ 2 നു നടന്ന വാശിയേറിയ സെമി ഫൈനല്‍ – ഫൈനല്‍ മല്‍സരങ്ങള്‍ക്കൊടുവില്‍ ലിറ്റില്‍ സ്‌കോളാര്‍ നഴ്‌സറി -ദുബായ് , ഒണ്‍ലി ഫ്രഷ് – ദുബായ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അന്തര്‍ദേശീയ താരങ്ങളടക്കം പങ്കെടുത്ത വാശിയേറിയ മല്‍സരങ്ങള്‍ ആദ്യന്തം ആവേശ ജനകമായിരുന്നു. കൈപ്പന്തുകളിയുടെ മായിക ലോകത്തേക്ക് കളിയാരാധാകരെ കൈപിടിച്ചുയര്‍ത്തുന്നതായിരുന്നു ഈ ത്രിദിന വോളിബോള്‍ ടൂര്‍ണ്ണമെന്റ്.

ഒന്നാം സമ്മാനക്കാര്‍ക്കുള്ള ലുലുബറമദാന്‍ ഏവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും ലുലു റീജിയണല്‍ ഡയറക്ടര്‍ ഷാജി ജമാലുദീനും ലുലു റീജിയണല്‍ മാനേജര്‍ ഉണ്ണികൃഷ്ണനും ചേര്‍ന്നു സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും വേള്‍ഡ് ലിങ്ക് ഓട്ടോ സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍മാരായ ഷംസുവും സുബൈറും ചേര്‍ന്നു നല്‍കി. മസ്ഹര്‍ (ബെസ്റ്റ് അറ്റാക്കര്‍), അഷാം അലി (ബെസ്റ്റ് സെറ്റര്‍) എന്നിവര്‍ക്കുള്ള പുരസ്‌ക്കാരം അല്‍ റനീം മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ വില്‍ഫ്രഡും വേള്‍ഡ് ലിങ്ക് എം ഡി ഷംസുവും ചേര്‍ന്നു നല്‍കി.

ലൈന്‍ റഫറിമാരായ അലി അസ്ഹറിനും ഹിഷാമിനുമുള്ള മെമെന്റോ കള്‍ അല്‍ ഐന്‍ മലയാളി സമാജം വൈസ് പ്രസിഡന്റ് ഡോ.സുനീഷും ജന.സെക്രട്ടറി സന്തോഷ് പിള്ളയും സമ്മാനിച്ചു. ഒസാമ , അദ്‌നാന്‍ , അഹമ്മദ് എന്നിവരാണ് റഫറിമാരായി കളിയെ ആദ്യാവസാനം നിയന്ത്രിച്ചത്. ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ഠഢ ച കുട്ടി, ജനറല്‍ സെക്രട്ടറി മണികണ്ഠന്‍ നെയ്യാറ്റിന്‍കര, ലോക കേരള സഭാംഗം ഇ കെ സലാം തുടങ്ങി അല്‍ ഐന്‍ പൊതു സമൂഹത്തിലെ ഒരു നീണ്ട നിര തന്നെ കളി വീക്ഷിക്കാനും സമാപന സമ്മേളനത്തിലും സന്നിഹിതരായിരുന്നു.

 

Latest