National
ലുധിയാന കോടതി സ്‌ഫോടന കേസ്; മുഖ്യ സൂത്രധാരന്‍ പിടിയില്‍
2021 ഡിസംബര്‍ 23 ന് ലുധിയാന കോടതിയില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ന്യൂഡല്‍ഹി | ലുധിയാന കോടതിയില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയില്‍ പ്രതി ഹര്‍പ്രീത് സിംഗിനെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
പഞ്ചാബിലെ അമൃത്സര്‍ ജില്ലയില്‍ നിന്നുള്ള ഹാപ്പി മലേഷ്യ എന്ന ഹര്‍പ്രീത് സിംഗ് മലേഷ്യയിലെ കൗലാലംപൂരില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയപ്പോഴാണ് അറസ്റ്റിലായത്. 2021 ഡിസംബര്‍ 23 ന് ലുധിയാന കോടതിയില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
പഞ്ചാബിലെ ജില്ലാ ലുധിയാന കമ്മീഷണറേറ്റിലെ പിഎസ് ഡിവിഷന്‍-5-ല്‍ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്ത കേസ് 2022 ജനുവരിയില്‍ എന്‍ഐഎ ഏറ്റെടുത്തിരുന്നു. ലുധിയാന കോടതിയിലെ സ്ഫോടനത്തിന്റെ ഗൂഢാലോചനക്കാരില്‍ ഒരാളാണ് പാക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഎസ്വൈഎഫ് മേധാവി ലഖ്ബീര്‍ സിംഗ് റോഡിന്റെ അസോസിയേറ്റ് ആയ ഹര്‍പ്രീത് സിംഗ് എന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
സ്ഫോടകവസ്തുക്കള്‍, ആയുധങ്ങള്‍, മയക്കുമരുന്ന് കടത്ത് തുടങ്ങി വിവിധ കേസുകളിലും പ്രതിയാണ് ഹര്‍പ്രീത് സിംഗ്