Connect with us

National

വായ്പ തട്ടിപ്പ് കേസ്; അനില്‍ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി

സംഭവത്തില്‍ റിലയന്‍സ് ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല.

Published

|

Last Updated

ന്യൂഡല്‍ഹി| വായ്പ തട്ടിപ്പ് കേസില്‍ റിലയന്‍സ് അംബാനി ഗ്രൂപ്പിന്റെ 3000 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി(എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്). അനില്‍ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. അനില്‍ അംബാനിയുടെ മുംബൈയിലെ പാലി ഹില്ലിലുള്ള വീട്, ഡല്‍ഹിയിലെ റിലയന്‍സ് സെന്റര്‍ പ്രോപ്പര്‍ട്ടി, ഡല്‍ഹി, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂനെ, താനെ, ഹൈദരാബാദ്, ചെന്നൈ, കാഞ്ചീപുരം, കിഴക്കന്‍ ഗോദാവരി എന്നിവിടങ്ങളിലെ മറ്റ് സ്വത്തുക്കളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.

വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിലാണ് അനില്‍ അംബാനിയുടെഏകദേശം 3,084 കോടി രൂപയുടെ 40 സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടിയത്. ഒക്ടോബര്‍ 31ന് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പിഎംഎല്‍എ) സെക്ഷന്‍ 5(1) പ്രകാരം ഉത്തരവുകള്‍ പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന്, ഓഫീസ്, റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍, ഭൂമി എന്നിവയുള്‍പ്പെടെയുള്ള  സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. സംഭവത്തില്‍ റിലയന്‍സ് ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല.

 

 

---- facebook comment plugin here -----

Latest