Kozhikode
ഗ്രന്ഥശാലാ ദിനം ആചരിച്ചു
മേഖലാ സമിതി കണ്‍വീനര്‍ കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. മുഖ്യ പ്രഭാഷണവും അദ്ദേഹം നിര്‍വഹിച്ചു.

കുണ്ടൂപ്പറമ്പ് യൂനിയന്‍ വായനശാലയില്‍ ഗ്രന്ഥശാലാ ദിനം ഉദ്ഘാടനം ചെയ്ത് മേഖലാ സമിതി കണ്‍വീനര്‍ കെ സന്തോഷ് പ്രസംഗിക്കുന്നു.
കുണ്ടൂപ്പറമ്പ് | യൂനിയന്‍ വായനശാലയില്‍ ഗ്രന്ഥശാലാ ദിനം ആചരിച്ചു. മേഖലാ സമിതി കണ്‍വീനര്‍ കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. മുഖ്യ പ്രഭാഷണവും അദ്ദേഹം നിര്‍വഹിച്ചു.
പ്രസിഡന്റ് എം സി സുദേഷ്‌കുമാര്‍ എഴുതി അവതരിപ്പിച്ച ‘ആ വെളുത്തു മെലിഞ്ഞ പയ്യന്‍’ എന്ന കഥ ചര്‍ച്ച ചെയ്തു. വി ശിവാനന്ദന്‍ മാസ്റ്റര്‍, കെ പി രാമദാസ്, സ്‌നേഹ സീമ ടീച്ചര്‍, സുബ്രഹ്മണ്യന്‍, എന്‍ പി മനോജ്കുമാര്‍, സുരേഷ്‌കുമാര്‍, ടി പ്രകാശന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനശാലാ പ്രസിഡന്റ് എം സി സുദേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു സെക്രട്ടറി ടി പ്രകാശന്‍ സ്വാഗതം പറഞ്ഞു. ലൈബ്രേറിയന്‍ പി പ്രീതി നന്ദി പ്രകാശിപ്പിച്ചു. വൈകിട്ട് അക്ഷര ദീപം തെളിയിച്ചു.