Kerala
കെ ടി യുവില്‍ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അനധികൃതമായി തുടരുന്നു; ആരോപണവുമായി വി ഡി സതീശന്‍
'നിയമനത്തിന് സാധുത നല്‍കിയ 2021ലെ ഓര്‍ഡിനന്‍സ് 2022 നവംബര്‍ 14ന് റദ്ദായി.'

തിരുവനന്തപുരം | കേരള സാങ്കേതിക സര്‍വകലാശാലയില്‍ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അനധികൃതമായി തുടരുന്നുവെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമസാധുത ഇല്ലാതെയാണ് അംഗങ്ങള്‍ തുടരുന്നത്.
നിയമനത്തിന് സാധുത നല്‍കിയ 2021ലെ ഓര്‍ഡിനന്‍സ് 2022 നവംബര്‍ 14ന് റദ്ദായി. മുന്‍ എം പി. പി കെ ബിജു ഉള്‍പ്പെടെയുള്ളവരാണ് അനധികൃതമായി തുടരുന്നത്.
നിയമവിരുദ്ധമായി പദവിയില്‍ തുടരുന്നവരെ അടിയന്തരമായി പുറത്താക്കണം. ഇവര്‍ കൈപ്പറ്റിയ 50 ലക്ഷത്തോളം രൂപ തിരിച്ചുപിടിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
---- facebook comment plugin here -----