Connect with us

Kerala

താത്കാലിക നിയമനങ്ങളില്‍ സുതാര്യത ഉറപ്പ് വരുത്തണമെന്ന് ഇടത് നേതൃയോഗത്തില്‍ കാനം; പ്രതികരിക്കാതെ മുഖ്യമന്ത്രിയും മറ്റ് നേതാക്കളും

താത്കാലിക നിയമനങ്ങള്‍ പൂര്‍ണമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി സുതാര്യമായി നടത്തണമെന്നും കാനം

Published

|

Last Updated

തിരുവനന്തപുരം |  തിരുവനന്തപുരം നഗരസഭയില്‍ കത്ത് വിവാദം സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരിക്കെ താത്ക്കാലിക നിയമനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തണമെന്ന് ഇടത് മുന്നണി നേതൃയോഗത്തില്‍ ആവശ്യം. താത്കാലിക നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും സ്ഥിരനിയമനങ്ങളില്‍ പി എസ് സി വഴിയും മാത്രം ന്ടത്തണമെന്ന നിര്‍ദേശം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് മുന്നോട്ട് വെച്ചത്.

നിലവില്‍ പല സ്ഥാപനങ്ങളിലേയും നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. അതിനാല്‍ പി എസ് സിക്ക് വിട്ട നിയമനങ്ങള്‍ പൂര്‍ണമായും ആ വഴിക്ക് തന്നെയാണെന്ന് ഉറപ്പുവരുത്തണം. താത്കാലിക നിയമനങ്ങള്‍ പൂര്‍ണമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി സുതാര്യമായി നടത്തണമെന്നും കാനം ആവശ്യപ്പെട്ടു.

എന്നാല്‍ കാനത്തിന്റെ ഈ അഭിപ്രായത്തോട് യോഗത്തില്‍ മറ്റു ഘടകകക്ഷികളോ മുഖ്യമന്ത്രിയടക്കമുള്ള മറ്റുള്ളവരോ പ്രതികരിച്ചില്ല. ഇക്കാര്യം വികസന രേഖയുടെ ഭാഗമാക്കി ഉള്‍പ്പെടുത്താമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അറിയിച്ചു.

 

Latest