local body election 2025
കുട ചൂടി ലീഗ് നേതാവ്; ജീപ്പിൽ കയറി സി പി എം
മടവൂർ പഞ്ചായത്തിലെ പൊയിൽ നോർത്ത് വാർഡിൽ യു ഡി എഫ് സ്വതന്ത്ര സ്ഥാനാർഥി പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറിയും മുൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ വി സി റിയാസ് ഖാൻ കുട ചിഹ്നത്തിലാണ് അംഗത്തിനിറങ്ങിയത്.
കൊടുവള്ളി |മുസ്‌ലിം ലീഗ് നേതാവ് പാർട്ടി ചിഹ്നമുപേക്ഷിച്ച് സ്വതന്ത്ര ചിഹ്നമായ കുടയുമായി മത്സര രംഗത്ത്.
മടവൂർ പഞ്ചായത്തിലെ പൊയിൽ നോർത്ത് വാർഡിൽ യു ഡി എഫ് സ്വതന്ത്ര സ്ഥാനാർഥി പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറിയും മുൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ വി സി റിയാസ് ഖാൻ കുട ചിഹ്നത്തിലാണ് അംഗത്തിനിറങ്ങിയത്.
ഡോ. എം കെ മുനീർ എം എൽ എയുടെ പേഴ്‌സനൽ സ്റ്റാഫ് അംഗവും മുസ്‌ലിം യൂത്ത് ലീഗ് മുൻ സംസ്ഥാന കൗൺസിലറും കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡന്റും എം എസ് എഫ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാണ് റിയാസ് ഖാൻ. അരിവാൾ ചുറ്റിക നക്ഷത്രത്തിൽ മത്സരിക്കുന്ന സി പി എം ഏരിയാ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് അംഗവുമായ എ പി നസ്്തറാണ് എതിരാളി .
എൽ ഡി എഫിലും ചില വാർഡുകളിൽ സി പി എം സ്ഥാനാർഥികൾ പാർട്ടി ചിഹ്നം കൈവെടിഞ്ഞ് സ്വതന്ത്ര ചിഹ്നങ്ങളിൽ മത്സരിക്കുന്നുണ്ട്.
ആരാമ്പ്രം വാർഡിൽ മുൻ പഞ്ചായത്ത് അംഗവും സി പി എം ലോക്കൽ കമ്മിറ്റി അംഗവുമായ പുറ്റാൾ മുഹമ്മദിന്റെ ഭാര്യ ഹാജറ മുഹമ്മദും പുല്ലോറമ്മൽ വാർഡിൽ മുൻ പഞ്ചായത്ത് അംഗം ഷൈനി കറുത്തേടത്തും ചുറ്റിക അരിവാൾ നക്ഷത്രം വിട്ട് ജീപ്പ് ചിഹ്നത്തിലാണ് മത്സരിക്കുന്നത്.