Connect with us

Kerala

പോക്‌സോ കേസ് അന്വേഷണത്തില്‍ വീഴ്ച; ഡി വൈ എസ് പിക്കും സി ഐക്കും സസ്‌പെന്‍ഷന്‍

കോന്നി ഡി വൈ എസ് പി. പി രാജപ്പന്‍, സി ഐ. പി ശ്രീജിത്ത് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.

Published

|

Last Updated

പത്തനംതിട്ട | പോക്സോ കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡി വൈ എസ് പിക്കും സി ഐക്കുമെതിരെ നടപടി. കോന്നി ഡി വൈ എസ് പി. പി രാജപ്പന്‍ റാവുത്തര്‍, സി ഐ. പി ശ്രീജിത്ത് എന്നിവരെ സസ്പെന്‍ഡ് ചെയ്തു.

ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്സോ കേസിലാണ് വീഴ്ച വരുത്തിയതായി കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്ന എസ് പിയുടെ റിപോര്‍ട്ടിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

പതിനാറുകാരിയെ ബന്ധുവിന്റെ സഹായത്തോടെ പീഡിപ്പിച്ച കേസിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയത്. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തെ ഗവ. പ്ലീഡറായിരുന്നു കേസിലെ പ്രതി നൗഷാദ്. പരാതി ലഭിച്ച് മൂന്നര മാസത്തിനു ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 

Latest