Connect with us

Uae

ലാന നുസൈബയും സഈദ് അല്‍ ഹാജിരിയും സഹമന്ത്രിമാര്‍

പ്രസിഡന്റ്‌ശൈഖ് മുഹമ്മദ് ബിന്‍ സായിദുമായി കൂടിയാലോചിച്ച ശേഷമാണ് മന്ത്രിസഭയിലെ പുതിയ കൂട്ടിച്ചേര്‍ക്കലുകളെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു

Published

|

Last Updated

അബൂദബി |  ലാന നുസൈബെയെയും സഈദ് അല്‍ ഹാജിരിയെയും യു എ ഇ സഹമന്ത്രിമാരായി വൈസ് പ്രസിഡന്റും പ്രധാനമന്തിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നിയമിച്ചു. പ്രസിഡന്റ്‌ശൈഖ് മുഹമ്മദ് ബിന്‍ സായിദുമായി കൂടിയാലോചിച്ച ശേഷമാണ് മന്ത്രിസഭയിലെ പുതിയ കൂട്ടിച്ചേര്‍ക്കലുകളെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ഇരുവര്‍ക്കും സര്‍ക്കാരിനുള്ളിലെ ‘നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഉത്തരവാദിത്തങ്ങളില്‍’ ആശംസ നേര്‍ന്നു.
നുസൈബെ മുമ്പ് രാഷ്ട്രീയകാര്യ ഉപ മന്ത്രിയായും വിദേശകാര്യ മന്ത്രിയുടെ ദൂതയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.അതിനുമുമ്പ്, ഒരു ദശാബ്ദത്തിലേറെ അവര്‍ യുഎന്നിലെ യു എ ഇയുടെ അംബാസഡറായിരുന്നു. 2024 ഏപ്രിലില്‍ അവര്‍ ആ സ്ഥാനം ഉപേക്ഷിച്ചു. സമീപ വര്‍ഷങ്ങളില്‍ യു എ ഇ വിദേശനയത്തില്‍ നുസൈബെ പ്രധാന പങ്ക് വഹിച്ചുവരുന്നു. ഗസ്സയില്‍ സമാധാനം ഉറപ്പാക്കാനും എന്‍ക്ലേവിലെ സാധാരണക്കാര്‍ക്ക് നിര്‍ണായകമായ മാനുഷിക പിന്തുണ നല്‍കാനുമുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. തിങ്കളാഴ്ച, അബ്രഹാം ഉടമ്പടികള്‍ അട്ടിമറിക്കാന്‍ ശ്രമിച്ച ഹമാസിനും ഇസ്‌റാഈലി തീവ്രവാദികള്‍ക്കുമെതിരെ അവര്‍ സംസാരിച്ചു. എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായും സാമ്പത്തിക, വ്യാപാര കാര്യങ്ങളുടെ വിദേശകാര്യ അസിസ്റ്റന്റ് മന്ത്രിയായും മുമ്പ് സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹത്തിന് രാജ്യത്തെ സേവിക്കുന്നതില്‍ ധാരാളം അനുഭവസമ്പത്തുണ്ട്.
അബൂദബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, അബൂദബി കൊമേഴ്‌സ്യല്‍ ബേങ്ക്, സായിദ് ഹയര്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ എന്നിവയില്‍ അദ്ദേഹം പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
2007ല്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ മികച്ച 250 യുവ ആഗോള നേതാക്കളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ സാമ്പത്തിക, നിക്ഷേപ കമ്മിറ്റികളിലും കൗണ്‍സിലുകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ബ്രിക്സ് ഗ്രൂപ്പിലേക്കുള്ള യുഎഇയുടെ ഷെര്‍പ്പയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അഹ്്മദ് അല്‍ സായിഗിനെ ആരോഗ്യ – പ്രതിരോധ മന്ത്രിയായി ശൈഖ് മുഹമ്മദ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചു.

 

---- facebook comment plugin here -----

Latest