Kannur
ബില്ലടക്കാൻ പണമില്ലാതെ യുവാവ്; സഹായഹസ്തവുമായി സാന്ത്വനം പ്രവർത്തകർ
ബില്ലടക്കാൻ പണമില്ലാത്തതിനാൽ പരിയാരം മെഡിക്കൽ കോളജിലെ ഹൃദയാലയം വാർഡിൽ തുടർന്ന യുവാവിന് കൈതാങ്ങായത് പരിയാരം എസ് വൈ എസ് സാന്ത്വന കേന്ദ്രം പ്രവർത്തകർ.

പരിയാരം | ഡിസ്ചാർജ് ചെയ്‌ത് ആറ് ദിവസം കഴിഞ്ഞിട്ടും ബില്ലടക്കാൻ പണമില്ലാത്തതിനാൽ പരിയാരം മെഡിക്കൽ കോളജിലെ ഹൃദയാലയം വാർഡിൽ തുടർന്ന യുവാവിന് കൈതാങ്ങായി പരിയാരം എസ് വൈ എസ് സാന്ത്വന കേന്ദ്രം പ്രവർത്തകർ. കാസർഗോഡ് സ്വദേശി മു ഹമ്മദ് റഫീഖ് (40) ആണ് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് ഡിസ്ചാർജ് ചെയ്യാൻ പണമില്ലാതെ വാർഡിൽ കഴിഞ്ഞത്.
നിർധന കുടുംബാംഗമായ റഫീഖിന് ഭാര്യയും മൂന്ന് പെൺമക്കളടക്കം നാല് മക്കളുമാണ്. വാടക വീട്ടിൽ കഴിയുന്ന റഫീഖിനോട് അരലക്ഷത്തോളം രൂപ ബില്ല് അടക്കണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞപ്പോൾ അതിന് കഴിയാതെ ആശുപത്രിയിൽ തന്നെ കഴിഞ്ഞ വിവരം സാന്ത്വന കേന്ദ്രം പ്രവർത്തകർ അറിഞ്ഞു.
സാന്ത്വന കേന്ദ്രം ഡയറക്ടറും എസ് വൈ എസ് ജില്ലാ പ്രസിഡന്റുമായ മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മലിൻ്റെ നേതൃത്വത്തിൽ അരലക്ഷത്തോളം രൂപ അടച്ച് റഫീഖിനെ ഡിസ്‌ചാർജ്ജ് ചെയ്തത് കാസർകോട്ടെ വീട്ടിലെത്തിച്ചു.
അനസ് അമാനി, ശരീഫ് പരിയാരം, റിയാസ് പിലാത്തറ, റഫീഖ് പാണപ്പുഴ എന്നിവരുടെ നേതൃത്വത്തിലാണ് പണം സംഘടിപ്പിച്ച് ആശുപത്രി ബില്ലടച്ചത്.